മുഖ്യമന്ത്രിയുടെ സന്ദേശം വായനയും നെയിംസ്ലിപ്പ് വിതരണവും ഇന്ന്
തൃശൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ നെയിംസ്ലിപ്പുകളുടെ വിതരണവും മുഖ്യമന്ത്രിയുടെ സന്ദേശവായനയും വെളളിയാഴ്ച നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്ന രാവിലെ 10 ന് കുട്ടികള്‍ക്കുളള മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വായിക്കും.
കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നെയിംസ്ലിപ്പ് വിതരണം ചെയ്യും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ മുഖ്യാതിഥിയാവും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ അജിത്, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനോയ്, ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കമലാദേവി സി, തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.ജി.മോഹനന്‍, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മല്ലിക.എന്‍.ആര്‍, ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അരവിന്ദാക്ഷന്‍, തൃശൂര്‍ വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അജിതകുമാരി, തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ജയശ്രീ, മോഡല്‍ ബോയ്‌സ് പ്രിന്‍സിപ്പാള്‍ ജയലക്ഷ്മി, പി.ടി.എ പ്രസിഡണ്ട് ലൈജു എം.ബി., ഒ.എസ്.എ പ്രസിഡണ്ട് കൊച്ചനിയന്‍ പ്രസംഗിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി സ്വാഗതവും മോഡല്‍ ബോയ്‌സ് പ്രധാനാദ്ധ്യാപിക സൗദാമിനി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."