ബ്ലാങ്ങാട് ബീച്ചില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ വില്‍പ്പനക്കെത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മേഖലയിലയില്‍ നിന്ന് മൊത്തം പിടികൂടിയത് 26 കിലോ. എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷറഫ് എന്ന വിലുവിനെയാണ് (40) ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ 11.30ന് ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പിനു സമീപത്ത് നിന്ാണ് ഇയാളെ പിടികൂടിയത്.
കയ്യില്‍ ഒരു സഞ്ചിയുമായി സംശയാസ്പദമായി കണ്ട പ്രതിയെ ഏറെ നേരത്തെ നിരാക്ഷണത്തിനു ശേഷം ചോദ്യം ചെയ്യുകയായിരുന്നു. കഞ്ചാവ് യുവാവെത്തുന്ന വിവരമറിഞ്ഞ് പൊലീസ് മഫ്ടിവേഷത്തിലാണ് കടപ്പുറത്തെത്തിയത്. പിന്നീട് ചോദ്യം ചെയ്ത് സഞ്ചി പരിശോധിച്ചപ്പോഴാണ് ഒന്നരകിലോയോളമുള്ള കഞ്ചാവ് കണ്ടെത്തയത്. 25 ഗ്രാം കഞ്ചാവിന് 750 രൂപയാണ് വില ഈടാക്കിയിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്. നേരത്തെ കഞ്ചാവ് വലിച്ച കേസില്‍ പൊലിസ് പിടിയിലായിട്ടുള്ള അഷറഫ് വില്‍പനകേസില്‍ ആദ്യമായാണ് പിടിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."