HOME
DETAILS
MAL
കണ്ണൂര്‍ ഗവ. എച്ച്.എസ്, കോട്ടയം ഗിരിദീപം, മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളുകള്‍ ജേതാക്കള്‍
backup
September 24 2019 | 02:09 AM
ഏറ്റുമാനൂര്‍: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 21ാമത് വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് സമാപനം. ഇന്നലെ നടന്ന വാശിയേറിയ വോളിബോള്‍ ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഗിരിദീപം സ്‌കൂള്‍ ഗവ. എച്ച്.എസ്.എസ് പനമ്പള്ളി നഗറിനെയും ( 25-18, 25-21, 22-25, 20-25, 15-9) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. എച്ച്.എസ്.എസ് വയനാട് സെന്റ് മേരീസ് എച്ച്.എസ്.എസിനെയും (25-19, 18-25, 25-18, 25-21) പരാജയപ്പെടുത്തി കെ.ഇ ട്രോഫി വോളിബോള്‍ കിരീടം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ് 60-21 എന്ന സ്‌കോറിന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജേതാക്കളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."