മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തെ (86) അന്തരിച്ചു. ഇന്നലെ കാലത്ത് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.
1950കളില്‍ ഇന്ത്യക്കുവേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 49.27 ശരാശരിയില്‍ 542 റണ്‍സാണ് സമ്പാദ്യം. രണ്ട് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. പോര്‍ട്ട് ഓഫ് സ്പെയിനില്‍ വിന്‍ഡീസിനെതിരേ നേടിയ 163 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. താരത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വിന്‍ഡീസിനെതിരായ ഒരു മത്സരം സമനിലയാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
ഇന്ത്യയുടെ ഓപ്പണിങ് ആപ്തെയുടെ കൈയില്‍ ഭദ്രമാണെന്ന് അന്ന് സെലക്ടര്‍മാര്‍ വിലയിരുത്തിയെങ്കിലും പിന്നീട് താരത്തിന് ടീമില്‍ ഇടം നല്‍കിയിരുന്നില്ല. ഇതിതെതിരേ താരം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ജന്മനാടായ മുംബൈക്കും ബംഗാളിനും വേണ്ടി 67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1951ല്‍ മുംബൈക്ക് വേണ്ടി സൗരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി നേടിയായിരുന്നു രഞ്ജിയിലെ അരങ്ങേറ്റം. പിന്നീട് മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ അമരക്കാരനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."