ആദര്‍ശ സംരക്ഷണം വിശ്വാസ പൂര്‍ത്തീകരണത്തിനും കാലഘട്ടത്തിനും അനിവാര്യം: എം.ടി അബൂബക്കര്‍ ദാരിമി
ആലപ്പുഴ: പ്രവാചകനില്‍ നിന്നും അനുചരന്മാരില് നിന്നും പരമ്പരാഗതമായി കൈമാറി വന്ന ആചാരാനുഷ്ടാനങ്ങളും ആദര്‍ശവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ ചെയര്മാന് എം.ടി അബൂബക്കര്‍ ദാരിമി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അലവി ദാരിമി കുഴിമണ്ണ പ്രമേയ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് എ.എം സുധീര്‍ മുസ്ലിയാര് അധ്യക്ഷനായി. ഹാഫിള് എ.സൈനുല്‍ ആബിദീന്‍ മളാഹിരി, സിറാജുദ്ദീന് ഫൈസി, സഅലബത്ത് ദാരിമി, ത്വല്‍ഹത്ത് അല്‍ ഖാസിമി, സമസ്ത കോഡിനേഷന്‍ ചെയര്മാന് ഹാജി പി.എ അബൂബക്കര്‍ എസ്.എം.ജെ, ജനറല്‍ കണ്‍വീനര്‍ ഫൈസല്ശംസുദ്ദീന്, വലിയകുളം മുസ്്ലിം ജമാഅത്ത് പ്രസിഡന്റ് എ. യൂനുസ് മുസ്്ലിയാര്‍, എസ്.വൈ.എസ് മേഖലാ പ്രസിഡന്റ് എ. അബ്ദുസ്സമദ് മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ഇ.എന്‍.എസ് നവാസ് എന്നിവര്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖലാ ജനറല്‍ സെക്രട്ടറി ഐ.മുഹമ്മദ് മുബാശ് സ്വാഗതവും ട്രഷറര്‍ ഉനൈസ് ഖലീല്‍ കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."