HOME
DETAILS
MAL
'എം.എല്‍.എ മിച്ചഭൂമി തിരിച്ചേല്‍പ്പിക്കണം'
backup
November 04 2018 | 05:11 AM
മുക്കം: പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ട മിച്ച ഭൂമി കൈവശം വെച്ചിരിക്കുന്ന തിരുവമ്പാടി എം.എല്‍.എ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഭൂമി തിരിച്ചേല്‍പ്പിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ആവശ്യപ്പെട്ടു. എം.എല്‍.എയുടെ ഭൂമി കയ്യേറ്റത്തിനും സി.പി.എമ്മിന്റെ മാഫിയ രാഷ്ട്രീയത്തിനുമെതിരെ മുസ്ലിം ലീഗ് മുക്കം മേഖല സമിതി സംഘടിപ്പിച്ച 'ജനരോഷം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. കോയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, കെ.വി അബ്ദുറഹിമാന്, എ.എം അഹമ്മദ്കുട്ടി ഹാജി, യൂനുസ് പുത്തലത്ത്, പി.കെ മുഹമ്മദ്, ദാവൂദ് മുത്താലം, കെ.പി അബ്ദുറഹ്മാന് സംസാരിച്ചു. എന്‍.കെ അഷ്റഫ് സ്വാഗതവും ഗഫൂര്‍ കല്ലുരുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."