ബ്രഹ്മഗിരി ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
മുക്കം: കോഴിക്കോട് ജില്ലാ പൗള്‍ട്രി ഫാം ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ബ്രഹ്മഗിരി വ്യാവസായിക കേരള ചിക്കന്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേന്ദമംഗല്ലൂരില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വി. കുഞ്ഞന്‍ നിര്‍വഹിച്ചു. കോഴി ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ ഹോര്‍മോണുകളില്ലാത്ത ജൈവകോഴി മിതമായ നിരക്കില്‍ ആവശ്യക്കാരന്റെ കൈകളിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, കുടുംബശ്രീ, പൗള്‍ട്രി ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെയാണ് പദ്ധതിയുടെ നടത്തിപ്പിന് നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ചത്.
ഡിസംബര്‍ ആദ്യവാരത്തോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാലകളില്‍ തയ്യാറാക്കുന്ന വൃത്തിയുള്ള കോഴിയിറച്ചി ആവശ്യക്കാരന്റെ കൈകളിലെത്തിക്കുന്നതോടൊപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ വരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പൗള്‍ട്രി ഫാം ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി. നാരായണന്‍ അധ്യക്ഷനായി. ടി.ബി സുരേഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ സി.കെ കാസിം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഫീഖ് മാടായി, ഡോ. ജലാലുദ്ധീന്‍, കെ.പി അഹമ്മദ് കുട്ടി, വി.പി ഹമീദ്, കെ. സുബൈര്‍, ഡോ. അഖില്‍, എം.വി സന്തോഷ് സംസാരിച്ചു. കെ.പി സുകുമാരന്‍ സ്വാഗതവും എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."