ബാബരി: വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത അവകാശപ്പെടാനാവില്ലെന്ന്
ന്യൂഡല്‍ഹി: വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ഒരിടത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനോ അയാള്‍ വിശ്വസിക്കുന്ന ദൈവത്തെ അതില്‍ ജൂഡിഷ്യല്‍ വ്യക്തിയായി പരിഗണിക്കാനോ സാധ്യമല്ലെന്ന് സുന്നി വഖഫ് ബോഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍. ബാബരി ഭൂമി തര്‍ക്ക കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ വാദിക്കുകയായിരുന്നു അദ്ദേഹം.
കൈലാസം, നദികള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവകാശപ്പെടാനാവുമോയെന്നും അദ്ദേഹം ചോദിച്ചു.
അയോധ്യ രാമജന്മ ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അവിടെയുള്ള കെട്ടിടങ്ങള്‍ എല്ലാം പൊളിച്ച് പുതിയ കെട്ടിടം പണിയണമെന്നാണ് ചിലരുടെ വാദം. പൊളിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഹരജിയാണ് അവരുടേത്. 1989 വരെ ശ്രീരാമന്‍ ജുഡീഷ്വല്‍ വ്യക്തിയാണെന്ന അവകാശവാദമുണ്ടായിരുന്നില്ല. ശ്രീരാമന്‍ ബഹിമാനിക്കപ്പെടണം. അല്ലാഹുവും ബഹുമാനിക്കപ്പെടണം. അതാണ് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം.
ബാബരി മസ്ജിദ് ഉപേക്ഷിക്കപ്പെട്ട പള്ളിയായിരുന്നില്ലെന്നും രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടായതോടെ മുസ്‌ലിംകള്‍ അകറ്റപ്പെടുകയായിരുന്നുവെന്നും രാജീവ് ധവാന്‍ വാദിച്ചു. കേസിലെ വാദം വേഗത്തില്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വാദം രാവിലെ 10.30 മുതല്‍ അഞ്ചുവരെ തുടരാനും വെള്ളിയാഴ്ചകളില്‍ ഉച്ച വരെ നടത്താനും തീരുമാനിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."