പൂക്കോട്ടുംപാടം സ്റ്റേഷനില്‍ 19 പേര്‍ക്ക് സ്ഥലംമാറ്റം; പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക
പൂക്കോട്ടുംപാടം: പൊലിസ് സ്റ്റേഷനിലെ 19 പേര്‍ക്ക് സ്ഥലംമാറ്റം. ഒന്നിച്ചുള്ള സ്ഥലംമാറ്റം സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്ന് ആശങ്ക. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം പതിവാണെങ്കിലും ഒന്നിച്ചുള്ള മാറ്റമാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തിയിട്ടുള്ളത്. മാറ്റം ലഭിച്ചവരില്‍ ഏഴ് പേര്‍ എ.എസ്.ഐ റാങ്കിലുള്ളവരും ആറ് പേര്‍ സീനിയര്‍ സി.പി.ഒ റാങ്കിലുള്ളവരുമാണ്.
അമരമ്പലം, കരുളായിപഞ്ചായത്തുകളാണ് േസ്റ്റഷന്റെ പരിധിയിലുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനാണ് പൂക്കോട്ടുംപാടത്തേത്. മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്നതിനാല്‍ പലപ്പോഴും സ്റ്റേഷന്‍ എസ്.ഐ അടക്കമുള്ളവര്‍ കാടിനകത്തും ഭീഷണിയുള്ള സ്ഥലങ്ങളിലും പരിശോധനാ സംഘത്തോടൊപ്പം ആയിരിക്കും.
ഈ സമയങ്ങളില്‍ ക്രമ സമാധാന വിഷയങ്ങള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്തിരുന്നവര്‍ ആണ് ഒന്നിച്ച് സ്ഥലം മാറി പോകുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ് വര്‍ഷം സ്ഥലം മാറ്റം നടക്കാത്തതാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് സ്ഥലംമാറ്റം ലഭിക്കാന്‍ കാരണം. സ്ഥലം മാറി പോകുന്ന അത്രയും പേരെ സ്റ്റേഷനില്‍ നിയമിക്കുന്നില്ലെന്നാണറിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."