HOME
DETAILS

രണ്ടാമത് ലോക കേരളസഭ ജനുവരിയില്‍ പ്രതിപക്ഷത്തെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരും

  
backup
September 24 2019 | 06:09 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%b8%e0%b4%ad-%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5

 


തിരുവനന്തപുരം: രണ്ടാമത് ലോക കേരള സഭയ്ക്കുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ നിയമസഭയില്‍ ലോക കേരള സഭ ചേരാനാണ് തീരുമാനം.
ജനുവരി 16നും 20നുമിടയിലുള്ള ഏതെങ്കിലും രണ്ട് ദിവസങ്ങളിലായിരിക്കും സമ്മേളനം ചേരുക. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ അംഗങ്ങള്‍ ലോക കേരള സഭയില്‍നിന്നും രാജിവച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രണ്ടാം ലോക കേരള സഭ ചേരാന്‍ പോകുന്നത്. അതിനിടെ ലോക കേരള സഭയില്‍ പങ്കെടുക്കുന്നതിന് പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലോക കേരള സഭയില്‍നിന്ന് രാജിവച്ച പ്രതിപക്ഷ അംഗങ്ങള്‍ രാജി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും അന്നുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ നീക്കം.
2018 ജനുവരി 12, 13 തിയതികളിലാണ് ആദ്യ ലോകകേരള സഭാ സമ്മേളനം ചേര്‍ന്നത്. ഇതില്‍വച്ച് ലോക കേരളസഭയുടെ ഉപസമിതികള്‍ നല്‍കിയ 48 നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പത്തെണ്ണമാക്കി അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രവാസി നിക്ഷേപ കമ്പനി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.
ഒന്നാം സമ്മേളനത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി 15, 16 തീയതികളില്‍ ലോക കേരളസഭയുടെ മേഖലാ സമ്മേളനം ദുബൈയില്‍ സംഘടിപ്പിക്കുകയും ചെയ്തു.
വിവിധരാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും കേരളത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് ലോക കേരള സഭ രൂപീകരിച്ചത്.
ഒന്നാം സമ്മേളനത്തെതുടര്‍ന്ന് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത് സമ്മേളനം പരിശോധിക്കാനും തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം ആദ്യം രണ്ടാം സമ്മേളനം ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  7 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  23 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago