ഹികാ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട 'ഹികാ' തീവ്രചുഴലിക്കാറ്റായി. ശക്തി കുറഞ്ഞ് ഇന്ന് ഒമാന്‍ തീരത്തെത്തും.
നിലവില്‍ ഗുജറാത്തിലെ വെരാവലില്‍ നിന്നു പാകിസ്താനിലെ കറാച്ചിയില്‍നിന്നും 560 കിലോമീറ്ററും ഒമാനിലെ മാസിറ ദ്വീപില്‍നിന്ന് 630 കിലോമീറ്റര്‍ ദൂരത്തിലുമാണ് ചുഴലിക്കാറ്റ് ഉള്ളത്. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്.
അതേസമയം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും മധ്യ കിഴക്കന്‍, വടക്കുകിഴക്കന്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തും ജാഗ്രതാ നി ര്‍ദേശമുണ്ട്. അടുത്ത 48 മണിക്കൂറില്‍ കടല്‍ പ്രക്ഷുബ്ധമോ അത്യന്തം പ്രക്ഷുബ്ധമോ ആയിരിക്കാന്‍ സാധ്യതയുണ്ട്. നാളെ രാവിലെവരെ വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുംമത്സ്യത്തൊഴിലാളികള് മത്സ്യബന്ധനത്തിനായി പോകാന്‍ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."