പാലാരിവട്ടം അഴിമതി: കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം .ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കേസില്‍ അന്വേഷണം താല്‍പര്യമില്ലെന്നും കോടതി വ്യക്തമാക്കി.
പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികള്‍ ഒക്ടോബര്‍ 10 വരെ ആരംഭിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാലം പൊളിക്കുന്നതിനെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കരാറുകാരനായ സുമതി ഗോയല്‍ നിരവധി പൊതുപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര്‍ വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ് പേര് വെളിപ്പെടുത്താത്തത്.
പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്‌സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയതതെന്ന് സൂരജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."