11 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.06 കോടിയുടെ ടെന്‍ഡറായി
കോട്ടക്കല്‍: ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ 2017-2018 വര്‍ഷത്തെ ആസ്തി വികസന ഫണ്ടനുവദിച്ച കോട്ടക്കല്‍ മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 2.06 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
കൂരിയാല്‍ - വായനശാല റോഡ് റീ ടാറിംഗ് (രണ്ടാം ഘട്ടം) 40 ലക്ഷം, വളാഞ്ചരി മീമ്പാറ ഹൈസ്കൂള്‍ -വൈക്കത്തൂര്‍ റോഡ് വൈഡനിഗ് 25 ലക്ഷം, പെരിങ്ങോട്ട് പറമ്പ് കോളനി കടാരം തുവ്വപ്പാറ റോഡ് പുനരുദ്ധാരണം 20 ലക്ഷം, മാറാക്കര യു.പി സ്കൂള്‍ മരുതിന്‍ചിറ പോസ്റ്റാഫീസ് റോഡ് പുനരുദ്ധാരണം 20 ലക്ഷം, കാടാമ്പുഴ വെട്ടുതോട് - പടിഞ്ഞാറെ നിരപ്പ് റോഡ് നിര്‍മ്മാണം 10 ലക്ഷം, ഇരിമ്പിളിയം അലവി മാസ്റ്റര്‍ പടി -ചവറേങ്ങല്‍ കടവ് പാത്ത് വേ 15 ലക്ഷം, വലിയകുന്ന് ലക്ഷം വീട് പെരുന്താംകുന്ന് പാത്ത് വേ 25 ലക്ഷം, മങ്കേരി ജി.എല്‍.പി.സ്കൂള്‍ മീത്തില്‍ പടി പാത്ത് വേ 10 ലക്ഷം, കാര്‍ത്തല പട്ടേരി വെളിച്ചപ്പറമ്പ് ട്രാക്ടര്‍ കം ബ്രിഡ്ജ് പാത്ത് വേ കോണ്‍ക്രീറ്റ് 10 ലക്ഷം, കുറ്റിപ്പുറം പുഴ നമ്പ്രം- പുളത്തോട് റോഡ് കോണ്‍ക്രീറ്റ് 10 ലക്ഷം, കുറ്റിപ്പുറം ഹില്‍ടോപ്പ് നിലംപതി കുന്നുംപുറം റോഡ് 10.79 ലക്ഷം, എന്നീ റോഡുകളുടെ പ്രവൃത്തികളാണ് ടെന്‍ഡറായത്.
പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച മാണൂര്‍ പരാരി പൂവ്വാട് പാത്ത് വെയുടെ നിര്‍മാണം പൂര്‍ത്തിയായി ബാക്കിയുള്ള പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."