നാദാപുരത്ത് ഗതാഗതക്കുരുക്കിന് പരിഹാരം; ട്രാഫിക് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി തീരുമാനം
നാദാപുരം: ടൗണിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാന്‍ നാദാപുരത്ത് ചേര്‍ന്ന സര്‍വ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെയും, വ്യാപാരികളുടെയും പൊലിസ് ഓഫിസര്‍മാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.
ഇതേ തുടര്‍ന്ന് ടൗണില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടി സ്വീകരിക്കും. ആഘോഷ വേളകളില്‍ ടൗണില്‍ ഷോപ്പിങ്ങിനെത്തുന്ന വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് ഏരിയയില്‍ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. കാല്‍ നട യാത്രക്കാര്‍ക്ക് പ്രയാസം വരുത്തുന്ന ഫുട്പാത്തിലെ കച്ചവടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
യോഗത്തില്‍ നാദാപുരം അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.സി രാജന്‍ സംബന്ധിച്ചു.
ജാഗ്രതാ സമിതി ഭാരവാഹികളായി കെ.കെ ഇഖ്ബാല്‍, കണെക്കല്‍ അബ്ബാസ്(കണ്‍വീനര്‍) അഡ്വ. എ സജീവന്‍, കെ.ടി.കെ ബാബു, വി.കെ സലിം, ഫൈസല്‍ നിടുമ്പ്രത്ത്, കുരുംബേത്ത് കുഞ്ഞബ്ദുല്ല, കക്കാടന്‍ കുഞ്ഞബ്ദുല്ല, കെ.വി നാസര്‍ , വിനോദ് മൊട്ടേമ്മല്‍, പി.പി മൊയ്തു, സി.എച്ച് മോഹനന്‍, എം.പി സൂപ്പി, എം.സി രവി, ജയേഷ്, കെ. സഈദ്, കെ.കെ പ്രദീപന്‍, എം.എം ജഗദീഷ് എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."