എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളാക്കി ആര്‍.എസ്.എസ്: യോഗത്തില്‍ 80 മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്, അയിത്തം കല്‍പ്പിച്ചത് രാമക്ഷേത്രം, ഗോവധ, ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നറിയിച്ചവരേ
ന്യൂഡല്‍ഹി:എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളാക്കി ആര്‍.എസ്.എസ്. രാഷ്ട്രീയ സ്വയം വേവക് സംഘിന്റെ അധ്യക്ഷന്‍ മോഹന്‍ ഭഗവതാണ് ഈ വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമാണ് ഹിന്ദു പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍.എസ്.എസിന്റെ ഹിന്ദുത്വ കാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭഗവത് മനസ് തുറന്നത്.
അതേ സമയം പരിപാടിയിലേക്ക് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയിത്തം കല്‍പ്പാക്കാനും സംഘാടകര്‍ മറന്നില്ല.
50 സ്ഥാപനങ്ങളിലെ 80ഓളം മാധ്യമപ്രവര്‍ത്തകരെയാണ് വിലക്കിയത്. രാമക്ഷേത്രം, ഗോവധ നിരോധനം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് അറിയിച്ച മാധ്യമപ്രവര്‍ത്തകരെയാണ് പുറത്തു നിര്‍ത്തിയത്.
ചടങ്ങില്‍ കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയ പൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍.എസ്.എസ് നേതാക്കള്‍ നിലപാട് പറഞ്ഞു. കശ്മീരില്‍ പ്രത്യേക പദവി നീക്കം ചെയ്തതിലൂടെ ഐക്യമുണ്ടാകുമെന്ന് ഭഗവത് അവകാശപ്പെട്ടു. കശ്മീരികള്‍ക്ക് ഭൂമിയും ജോലിയും നഷ്ടമാകുമെന്ന ആശങ്ക വേണ്ട. പൗരത്വ പട്ടികയിലൂടെ ആരെയും പുറത്താക്കാനല്ല ഉദ്ദേശിക്കുന്നത്. യഥാര്‍ഥ പൗരന്മാരെ തിരിച്ചറിയാനാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ആര്‍.എസ്.എസ് പിന്തുണക്കും. ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്നും അദ്ദേഹം പറഞ്ഞു.
പശുവിന്റെ പേരിലുള്ള ആക്രമണത്തെ ആര്‍.എസ്.എസ് പ്രോത്സാഹിപ്പിക്കുന്നില്ല. സംഘടനാപ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഭഗവത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."