ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടെങ്കിലേ കശ്മിരില്‍ മധ്യസ്ഥതയ്ക്കുള്ളൂവെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടെങ്കിലേ കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കുള്ളൂവെന്ന് ട്രംപ്. യു.എന്‍ പൊതുസഭാ സമ്മേളനത്തിനെത്തിയ ഇരു നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് കശ്മിര്‍ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. മുമ്പ് മധ്യസ്ഥനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ട്രംപ് പിന്നീട് ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ നിലപാട് മാറ്റിയെങ്കിലും വീണ്ടും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
പരിഹാരമില്ലാത്ത ഒരു വിഷയവുമില്ല. ഞാനൊരു നല്ല മധ്യസ്ഥനാണ്. ഇമ്രാനുമായും മോദിയുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും നല്ലൊരു മധ്യസ്ഥനാകാന്‍ തനിക്കു കഴിയുമെന്നും ട്രംപ് പറഞ്ഞു.
ഭരണഘടനയിലെ 370ാം വകുപ്പ് ഒഴിവാക്കി കശ്മിരിനുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണെങ്കിലും ഇതു മൂന്നാം തവണയാണ് ട്രംപ് മധ്യസ്ഥതയ്ക്കുള്ള സന്നദ്ധത അറിയിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ഇമ്രാന്‍ഖാന്‍ നിരവധി യു.എസ് ജനപ്രതിനിധികളെയും നിയമവിദഗ്ധരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നേരില്‍ കണ്ട് കശ്മിരിലെ അടിച്ചമര്‍ത്തലിനെ കുറിച്ച് വിശദീകരിച്ചുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."