ചന്ദ്രനിലേക്ക് ഇനി സ്വകാര്യ ടൂര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍- അമേരിക്കന്‍ സംരഭകരുടെ നേതൃത്വത്തില്‍ ആദ്യ സ്വകാര്യ ചാന്ദ്രയാന്‍ പര്യവേഷണം നടത്തുന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിക്ക് ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. 2017ലാണ് ചന്ദ്രനിലേക്കുള്ള ആദ്യ സ്വകാര്യ ബഹിരാകാശപേടകം പുറപ്പെടുക. രാജ്യങ്ങളുടെ സംരഭമല്ലാത്ത ആദ്യ ബഹിരാകാശ യാത്ര കൂടിയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.
മൂണ്‍ എക്‌സ്പ്രസ് -2017 എന്നാണ് പദ്ധതിക്കു പേര്. മൂണ്‍ എക്‌സ്പ്രസിനു മുമ്പില്‍ ആകാശം പരിധിയില്ലാത്തതാണെന്നും അത് ഒരു ലോഞ്ച് പാഡാണെന്നും മൂണ്‍ എക്‌സ്പ്രസ് സ്ഥാപകരിലൊരാളും ചെയര്‍മാനുമായ നവീന്‍ ജയിന്‍ പറഞ്ഞു.
ബഹിരാകാശ യാത്ര ഞങ്ങളുടെ അതിജീവനം ഉറപ്പാക്കാനും ഞങ്ങളുടെ കുട്ടികള്‍ക്ക് അനന്തമായ ഭാവി സൃഷ്ടിക്കാനുള്ള പാതയാണെന്നും അദ്ദേഹം പറയുന്നു.
“I want people to say, if a boy who grew up poor in India can go to the moon, what can I do?” https://t.co/kesXbODInu
— Recode (@Recode) August 4, 2016
അതിവിദൂരമല്ലാത്ത ഭാവിയില്‍ ചന്ദ്രനിലെ മൂല്യമേറിയ വിഭവങ്ങള്‍, കല്ലുകള്‍, ചന്ദ്രനിലെ പാറക്കഷ്ണങ്ങള്‍ എന്നിവ ഭൂമിയിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
2010 ലാണ് ബഹിരാകാശയാത്ര ലക്ഷ്യമാക്കി കമ്പനി രൂപീകരിച്ചത്. ഡോക്ടര്‍ ബോബ് റിച്ചാര്‍ഡ്, നവീന്‍ ജയിന്‍, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ബെര്‍നി പെല്‍ എന്നിവര്‍ ചേര്‍ന്നാണ് വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രകളും കണ്ടെത്തലുകളും നടത്താന്‍ ഒരു കമ്പനി രൂപീകരിച്ചത്.
2017 ലെ ചന്ദ്രനിലേക്കുള്ള എക്‌സ്പ്രസ് ദൗത്യം അംഗീകരിച്ചതും ബഹിരാകാശ രംഗത്ത സ്വകാര്യ സംരഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതും അമേരിക്കയുടെ ചരിത്രത്തിലെ നാഴികക്കല്ലായ തീരുമാനമാണെന്നും റിച്ചാര്‍ഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."