മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിരാഹാര സമരം ആരംഭിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥ മാഫിയാ സംഘങ്ങങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ മലബാര്‍ ഡവലപ്‌മെന്റ് ഫോറം നടത്തുന്ന 24മണിക്കൂര്‍ നിരാഹാര സമരത്തിന് തുടക്കമായി. കിഡ്‌സണ്‍ കോര്‍ണറില്‍ എം.കെ രാഘവന്‍ എം.പി തീപന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.ഡി.ഫ് പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷനായി. ഡോ. കെ. മൊയ്തു, സി.ഇ ചാക്കുണ്ണി, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, പി.ടി.എസ് ഉണ്ണി, അഷറഫ് കായക്കല്‍, ഫൈസല്‍ കാപ്പാട്, അബ്ദുറഹ്മാന്‍ കാവുങ്ങല്‍, അതുല്‍ സുരേന്ദ്രന്‍, ഷംസു മുണ്ടോളി, അന്‍വര്‍ സാദത്ത്, മുസ്തഫ കൊമ്മേരി, മുസ്തഫ പാലാഴി, ഷെഫീക്ക് റഹ്മാന്‍, എ. അയ്യപ്പന്‍ സംസാരിച്ചു. എം.ഡി.എഫ് ജന. സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി സ്വാഗതവും ട്രഷറര്‍ പി.വി സന്തോഷ് കുറ്റ്യാടി നന്ദിയും പറഞ്ഞു. സിവില്‍ ഏവിയേഷല്‍ വിദ്യാര്‍ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനാഞ്ചിറക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സമരത്തിന് പിന്തുണ അറിയിച്ച് മലബാറിലെ യുവജന നേതാക്കള്‍ അണിനിരന്ന സമര ജ്വാല നടന്നു.
കരിപ്പൂരിനെ സംരക്ഷിക്കാന്‍ കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ ബഹുജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കെ.എം ബഷീറും അബ്ദുറഹിമാന്‍ ഇടക്കുനിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."