പരുക്ക്: ബുംറ പുറത്ത്, പകരം ഉമേഷ്
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് തിരിച്ചടിയായി ബുംറയുടെ പരുക്ക്. പരുക്കിനെ തുടര്‍ന്ന് താരത്തെ തഴഞ്ഞപ്പോള്‍ ഉമേഷ് യാദവ് പകരക്കാരനായെത്തി. താരത്തിന്റെ പുറംഭാഗത്തേറ്റ പരുക്കാണ് ഇന്ത്യക്ക് വിനയായത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കുക എന്ന ബുംറയുടെ സ്വപ്നം നീളും. പരുക്കുകാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലും താരം ഉള്‍പ്പെട്ടിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ബുംറ ഉജ്ജ്വല പ്രകടനമായിരുന്നു നടത്തിയിരുന്നത്. അവസാനത്തെ രണ്ട് ടെസ്റ്റ് പരമ്പരകളില്‍നിന്ന് 13 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒരു ഇന്നിങ്‌സില്‍ ഹാട്രിക്കടക്കം നേടിയ അഞ്ചുവിക്കറ്റ് പ്രകടനവും ശ്രദ്ധേയമായി. 12 മത്സരങ്ങളില്‍ നിന്നായി 62 വിക്കറ്റ് നേട്ടവും താരത്തിന്റെ പേരിലുണ്ട്.
അതേസമയം, വിന്‍ഡിസിനെതിരേയുള്ള പരമ്പരയിലെ അതേ ടീമുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇറങ്ങുന്നത്.2018ല്‍ പെര്‍ത്തില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റിലാണ് ഉമേഷ് അവസാനമായി ഇറങ്ങിയത്.ഒക്ടോബര്‍ രണ്ടിനാണ് മുന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
സ്‌ക്വാഡ്: വിരാട് കോഹ്‌ലി (നായകന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."