പൊന്ന്യന്‍ ചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; വിവാദം
തൃശൂര്‍: ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍. അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ സ്മരണക്കായി സി.പി.എം ഭരിക്കുന്ന ഇടപ്പള്ളി വടക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിലാണ് പൊന്ന്യന്‍ ചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടായത്.
പുരസ്‌കാര ജേതാവായ ചിത്രകാരി സിന്ധു ദിവാകരനെ അല്‍പ്പവസ്ത്രധാരിയെന്നാണ് ചടങ്ങിന്റെ ഉദ്ഘാടകനായ പൊന്ന്യന്‍ ചന്ദ്രന്‍ വിശേഷിപ്പിച്ചതെന്ന് ചിത്രകാരി തന്നെയാണ് തന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജില്‍ പങ്കുവച്ചിരിക്കുന്നത്.
അശാന്തന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങിലേക്ക് പൊന്ന്യനെ ക്ഷണിച്ചതിനെതിരെ സിന്ധു നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. അശാന്തന്റെ ഭൗതീകശരീരം ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇതിനെതിരെ സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് വന്നപ്പോള്‍ സംഘ്പരിവാറിനെ പിന്തുണക്കുന്ന നിലപാടായിരുന്നു അക്കാദമി സെക്രട്ടറിയായ പൊന്ന്യന്‍ ചന്ദ്രനില്‍നിന്നുണ്ടായത്.
ഇതിനെതിരെ പി.രാജീവ് അടക്കമുള്ളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു. അന്നത്തെ നിലപാടിന്റെ പേരിലാണ് സിന്ധു വിമര്‍ശനമുയര്‍ത്തിയത്. പൊന്ന്യനെ ക്ഷണിച്ചത് അശാന്തനെ അപമാനിക്കുന്നതാണെന്നും സിന്ധു ആരോപിച്ചിരുന്നു. പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നിന്ന് മന്ത്രി എ.കെ ബാലന്‍, സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ വിവാദമറിഞ്ഞതോടെ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."