സാമ്പത്തിക പ്രതിസന്ധി: പി.എം.സി ബാങ്ക് തകര്‍ച്ചയിലേക്ക്
മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കി(പി.എം.സി ബാങ്ക്)ന് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തി. ആര്‍.ബി.ഐയുടെ നടപടി ബാങ്കിങ് മേഖലയിലും പി.എം.സി ബാങ്കിലെ ഉപഭോക്താക്കളിലും വലിയഞെട്ടലുളവാക്കിയിട്ടുണ്ട്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വലിയതോതിലുള്ള സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് കണ്ടെത്തിയിരുന്നു. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടവും തമ്മിലുള്ള അന്തരം വന്‍തോതിലാണ് വര്‍ധിച്ചത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3.76 ശതമാനമായി. മുന്‍വര്‍ഷം ഇത് 1.99 ശതമാനമായിരുന്നു. 2019ലെ സാമ്പത്തിക വര്‍ഷത്തില്‍ നിഷ്‌ക്രിയ ആസ്തി 2.19 ശതമാനമായി. 2018ല്‍ ഇത് 1.05 ശതമാനമായിരുന്നു.
2018-19 വര്‍ഷത്തില്‍ നിഷ്‌ക്രിയ ആസ്തി 315.24 കോടിയായി വര്‍ധിച്ചതായി ആര്‍.ബി.ഐ കണ്ടെത്തി. 2017-18 വര്‍ഷത്തില്‍ ഇത് 148 കോടിയായിരുന്നു.
അതേസമയം ബാങ്കിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് കണ്ടതോടെ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനായി ബാങ്ക് ശാഖകളെ സമീപിച്ചെങ്കിലും പിന്‍വലിക്കലിന് ആര്‍.ബി.ഐ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബാങ്ക് ഏത് നിമിഷവും തകര്‍ന്നേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."