HOME
DETAILS

ജനപ്രതിനിധികളുടെ സംഭാവന രേഖപ്പെടുത്തുന്നതില്‍ ഗുരുതര വീഴ്ച

  
backup
November 04 2018 | 19:11 PM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%be%e0%b4%b5%e0%b4%a8

 


തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത എം.എല്‍.എമാരുടെയും എം.പിമാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ഗുരുതരപിഴവ്. സംഭാവന ചെയ്തവരുടെ ലിസ്റ്റില്‍ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പിഴവ് സംഭവിച്ചതായി വ്യക്തമായിരിക്കുന്നത്.
എം.എല്‍.എമാരില്‍ 69 പേരുടെയും എം.പിമാരില്‍ ഏഴു പേരുടെയും വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സംഭാവന നല്‍കിയ 71 എം.എല്‍.എമാരുടെയും 13 ലോക്‌സഭാ എം.പിമാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. രാജ്യസഭാ എം.പിമാരുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല.
എം.പിമാരും എം.എല്‍.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരുമാസത്തെ ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തവരുമുണ്ട്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് നേരത്തേതന്നെ വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അതിനോട് മുഖംതിരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ചത്. അക്കൗണ്ടിലേക്ക് എത്തിയ സാമാജികരുടെ സംഭാവന രേഖപ്പെടുത്തുന്നതില്‍ വരെ പിശക് വന്നത് പ്രത്യേക അക്കൗണ്ട് എന്ന ആവശ്യത്തോട് മുഖംതിരിച്ച സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 വരെ സംഭാവന ചെയ്ത മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും എം.പിമാരുടെയും വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. മന്ത്രിമാരില്‍ മുഴുവന്‍ പേരുടെയും സംഭാവന രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.ടി ജലീല്‍, സി. രവീന്ദ്രനാഥ്, ടി.എം തോമസ് ഐസക് എന്നിവര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒരു മാസത്തെ ശമ്പളമായ 90,512 രൂപയാണ് സംഭാവന ചെയ്തത്. ലഭ്യമായ കണക്ക് അനുസരിച്ച് എം.എല്‍.എ മാരില്‍ എല്‍ദോ എബ്രഹാം ഒരു ലക്ഷം രൂപയും ഹൈബി ഈഡന്‍ 75,000 രൂപയും റോജി എം. ജോണ്‍ 40,00 രൂപയും സംഭാവന നല്‍കിയിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ബാക്കി 66 പേര്‍ അന്‍പതിനായിരം രൂപ വീതവും സംഭാവന നല്‍കി. എം.പിമാരില്‍ ജോസ് കെ. മാണി, പി. കരുണാകരന്‍, പി.കെ ശ്രീമതി, ഡോ. ബിജു, പ്രൊഫ. കെ.വി തോമസ്, ഡോ. എ. സമ്പത്ത്, ആന്റോ ആന്റണി എന്നിവരുടെ വിവരങ്ങളാണ് ഉള്ളത്. ഇവര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago