ഗള്‍ഫ് മേഖലയിലെ യുദ്ധാന്തരീക്ഷം: യു.എന്‍ കൂടുതല്‍ ശ്രമം നടത്തണമെന്ന് ജി.സി.സി
ജിദ്ദ: ഗള്‍ഫ് മേഖലയിലെ പുതിയ സംഘര്‍ഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനും സുരക്ഷയും സമാധാനവുമുണ്ടാക്കുന്നതിനും യു.എന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്ന് ജി.സി.സി സെക്രട്ടറി ഡോ.അബ്ദുല്ലത്തീഫ് അല്‍സയ്യാനി ആവശ്യപ്പെട്ടു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതില്‍ ഐക്യരാഷ്ട്ര സംഘടന കര്‍ത്തവ്യം വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അല്‍സയ്യാനി ഊന്നിപ്പറഞ്ഞു.
സഊദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ ജി.സി.സി സെക്രട്ടറി ജനറല്‍ അപലപിച്ചു.
സമാധാനം ലോക സമ്പദ്വ്യവസ്ഥക്ക് അങ്ങേയറ്റം പ്രധാനമാണെന്ന കാര്യം കണക്കിലെടുത്ത് ഗള്‍ഫില്‍ കപ്പല്‍ ഗതാഗത, വ്യാപാര സുരക്ഷയും എണ്ണ വിതരണവും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും സയ്യാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."