HOME
DETAILS

ദേശാടന ശലഭങ്ങളെക്കുറിച്ച് പഠിക്കാന്‍ ഫേണ്‍സ് പ്രവര്‍ത്തകര്‍

  
backup
November 04 2018 | 20:11 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b4%be%e0%b4%9f%e0%b4%a8-%e0%b4%b6%e0%b4%b2%e0%b4%ad%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d

 

പൊന്നാനി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠിക്കാന്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്.
ഫേണ്‍സ് എന്ന കൂട്ടായ്മയാണ് മറ്റു സംഘടനകളുടെയും താല്‍പര്യമുള്ള ആളുകളുടെയും സഹകരണത്തോടെ ശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍കൈയെടുക്കുന്നത്.
ശലഭങ്ങളുടെ സഞ്ചാരദിശ, കേരളത്തില്‍ കാണപ്പെടുന്ന കാലം, സ്ഥലം, ദേശാടനത്തിന് കാരണമാകുന്ന ഘടകങ്ങള്‍ തുടങ്ങിയവയാണ് നിരീക്ഷണ വിധേയമാക്കുന്നത്. ഇക്കാര്യങ്ങളില്‍ കൃത്യമായ പഠനം നടന്നിട്ടില്ലെന്ന് ശലഭ നിരീക്ഷകനായ സുജിന്‍ പറയുന്നു.
ശലഭങ്ങളെ നിരീക്ഷിച്ച ആളുടെ പേര് ശലഭം കാണപ്പെട്ട സ്ഥലം തിയതി, സഞ്ചാര ദിശ തുടങ്ങിയവ 9846704353, 9497402761 എന്നീ നമ്പറുകളിലേക്ക് വാട്ട്‌സ് ആപ് വഴി ഫേണ്‍സ് പ്രവര്‍ത്തകരെ അറിയിക്കുകയാണ് ചെയ്യേണ്ടത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ പല സ്ഥലങ്ങളിലും ചിത്രശലഭങ്ങളുടെ ദേശാടനം കാണുന്നുണ്ട്. കൂട്ടമായി ശലഭങ്ങള്‍ ഒരേ ദിശയില്‍ കടന്നു പോവുകയാണ് ചെയ്യുന്നത്. നീലക്കടുവ, അരളി തുടങ്ങിയ ശലഭങ്ങളാണ് കേരളത്തില്‍ സര്‍വ്വ സാധാരണമായി കാണപ്പെടുന്ന ദേശാടന ശലഭങ്ങള്‍.
ഈ സാഹചര്യത്തിലാണ് വിവിധ പരിസ്ഥിതി സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹായത്തോടെ ശലഭങ്ങളുടെ ദേശാടനത്തെ കൃത്യമായി നിരീക്ഷിക്കാനും പഠനവിവരങ്ങള്‍ ശേഖരിക്കാനും ഫേണ്‍സ് മുന്നിട്ടിറങ്ങുന്നത്. വൈകാതെ ഇതിനെ കൂടുതല്‍ സമഗ്രതയോടെ ഒരു പൗരശാസ്ത്ര പദ്ധതി എന്ന നിലയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുക. യദു ആറളം, മുനീര്‍ തോല്‍പ്പെട്ടി എന്നിവരാണ് വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  13 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago