സൈനിക ഓഫീസറാവാന്‍ സൗജന്യ പരിശീലനം: അപേക്ഷാ തീയതി ജൂണ്‍ 30 വരെ നീട്ടി
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സേനാവിഭാഗങ്ങളില്‍ പ്രീ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെന്റിനായുളള (പ്രീ.എസ്.എസ്.ബി) പരിശീലനം നല്‍കും. മൂന്നുമാസക്കാലം കാമ്പസില്‍ താമസിച്ചുകൊണ്ടളള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനീയറിംഗ്, എല്‍.എല്‍.ബി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സൈനിക ജോലികള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. 40 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. സര്‍ക്കാര്‍ അംഗീകൃത പരിശീലന കേന്ദ്രമായ കോഴിക്കോട് പ്രീറിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍(പി.ആര്‍.റ്റി.സി)ക്കാണ് പരിശീലനച്ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണഭോക്ത്യ വിഹിതമായി 2000 രൂപ അടച്ചാല്‍ മതിയാകും, മൂന്ന് മാസത്തെ ട്രെയിനിംഗിനുളള ഭക്ഷണ, താമസ ചെലവുകള്‍ ന്യൂനപക്ഷ വകുപ്പ് വഹിക്കും. അഭിരുചി പരീക്ഷയുടെയും, കായികക്ഷമതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ത്ഥികള്‍ ഉയരം, തൂക്കം, നെഞ്ചളവ്, പൂര്‍ണ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, പ്രീ റിക്രൂട്ട്‌മെന്റ് സെന്റര്‍, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 20 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും [email protected], [email protected] എന്ന ഇമെയില്‍ മുഖേനയും അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0495 2373485, 9447469280, 9447546617.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."