HOME
DETAILS

കാഞ്ഞിരമുക്ക് ജി.എല്‍.പി.എസിനെ രക്ഷിക്കാന്‍ നാടൊരുമിക്കുന്നു

  
backup
June 16, 2017 | 8:52 PM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

 

എടപ്പാള്‍: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കാഞ്ഞിരമുക്ക് ജി.എല്‍.പി.സ്‌കൂളിന്റെ ദുരവസ്ഥക്ക് പരിഹാരംകാണാന്‍ നാടൊരുമിക്കുന്നു.അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ വികസനസമിതിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനം വിദ്യാര്‍ഥികള്‍ പ്രവേശനത്തിനെത്തി. കഴിഞ്ഞതവണ എട്ടുകുട്ടികളെത്തിയ ഒന്നാംക്ലാസില്‍ ഇത്തവണ 31 പേരെ എത്തിച്ചാണ് കൂട്ടായ്മ വിജയക്കുതിപ്പാരംഭിച്ചത്. ഒരു നൂറ്റാണ്ടേണ്ടാളം പഴക്കമുള്ള വിദ്യാലയം ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ശൗചാലയം, പഠനസൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം അഭാവംമൂലം വിദ്യാര്‍ഥികള്‍ ഈ വിദ്യാലയത്തെ ഉപേക്ഷിക്കുന്ന അവസ്ഥയായിരുന്നു. ഒരുഘട്ടത്തില്‍ അഞ്ചു ക്ലാസുകളിലായി 53 കുട്ടികള്‍ മാത്രമായി. വിദ്യാലയത്തെ രക്ഷിക്കാനായി ശൗചാലയം, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവയുടെ നിര്‍മാണം, കളിയുപകരണങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ രണ്ടണ്ടുലക്ഷം രൂപക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. നിലവിലുള്ള കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കും. യു.എ.ഇ. കാഞ്ഞിരമുക്കന്‍സ് പ്രവാസി കൂട്ടായ്മ ശൗചാലയനിര്‍മാണം ഏറ്റെടുത്തിട്ടുണ്ടണ്ട്. മാറഞ്ചേരി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടണ്ട്. അബുദാബി തണ്ണീര്‍പന്തല്‍ പ്രവാസി കൂട്ടായ്മ, കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മ എന്നിവരുടെ സഹകരണമാണ് വിദ്യാലയത്തിന്റെ പുരോഗതിക്ക് ഇപ്പോള്‍ മുതല്‍ക്കൂട്ടായിട്ടുള്ളത്. ശൗചാലയ നിര്‍മാണത്തിനുള്ള കാഞ്ഞിരമുക്കന്‍സ് കൂട്ടായ്മയുടെ സഹായം എക്‌സിക്യൂട്ടീവംഗം വി.വി.വിനോദ് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.കെ. നജ്മുദ്ദീന് കൈമാറിക്കൊണ്ടണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്തംഗം രതീഷ് കാക്കൊള്ളി അധ്യക്ഷനായി. പ്രഥമാധ്യാപിക വിജയലക്ഷ്മി, സിനീഷ്, ഗംഗാധരന്‍, നാസര്‍, പി.ഹിളര്‍, ഇ. ബാബുരാജ്, സുഭാഷ്, സന്തോഷ്, ശശി കരുണക്കോട്ട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  14 hours ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  14 hours ago
No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  21 hours ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  17 hours ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago