HOME
DETAILS

അടിസ്ഥാന സൗകര്യമില്ലാതെ പുതിയങ്ങാടി കടപ്പുറം ഫിഷ് ലാന്റ്

ADVERTISEMENT
  
backup
November 04 2018 | 21:11 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4-4

 

പഴയങ്ങാടി: പുതിയങ്ങാടി ഫിഷ് ലാന്റിങ് സെന്ററില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ മത്സ്യബന്ധന വള്ളങ്ങള്‍ കരക്കടുപ്പിക്കാനാകാതെ മത്സ്യതൊഴിലാളികള്‍. നൂറ്റാണ്ട് പഴക്കമുള്ള ജില്ലയിലെ തന്നെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമാണ് പുതിയങ്ങാടി കടപ്പുറം.
പ്രധാന സീസണ്‍ സമയങ്ങളില്‍ രാത്രിയും പകലുമായി നൂറോളം വലക്കാര്‍ മത്സ്യബന്ധനത്തിന് ആശ്രയിക്കുന്ന പുതിയങ്ങാടി ഫിഷ് ലാന്റിങ് സെന്ററിന് വേണ്ട സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണ്.
ഫിഷറീസ് വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ലേലഹാള്‍ സ്ഥാപിച്ചതല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. മത്സ്യതൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രവും മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും സ്ഥാപിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഇതുവരേ ഒന്നും ചെയ്തില്ലെന്നത് മത്സ്യതൊഴിലാളികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പുതിയങ്ങാടിയില്‍ ഹാര്‍ബര്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായി മത്സ്യതൊഴിലാളികളുടെ ആവശ്യമാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പഠനം നടത്തിയെങ്കിലും അതിന്റെ റിപ്പോര്‍ട്ടോ തുടര്‍ പ്രവര്‍ത്തനമോ നടന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ആവശ്യം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി കാത്തിരിക്കുകയാണ് ഇവിടുത്തെ മത്സ്യതൊഴിലാളികള്‍.
കടല്‍ക്ഷോഭം കാരണം പുതിയങ്ങാടി ഫിഷ് ലാന്റില്‍ തോണികള്‍ക്ക് അടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആശ്രയിക്കുന്നത് ചൂട്ടാട് ഫിഷ്‌ലാന്റ് ആണ്.
എന്നാല്‍ ഇവിടം സ്ഥലപരിമിതി മൂലം മത്സ്യം കരയിലെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അഴിമുഖത്ത് മണ്ണ് വീഴുന്നതിനാല്‍ ഏറെ അപകട സാധ്യതയുള്ള പ്രദേശമാണിത്.
മാസങ്ങള്‍ക്കു മുമ്പ് മണ്‍തിട്ടയിലടിച്ച് തോണി അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ഇവിടെ രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് പുലിമുട്ട് നിര്‍മിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
10 വര്‍ഷം മുമ്പ് മാടായി പഞ്ചായത്ത് രണ്ടുഘട്ടങ്ങളിലായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് ചൂട്ടാട് ഫിഷ്‌ലാന്റ്. എന്നാല്‍ മത്സ്യവുമായി വരുന്ന വലിയ വള്ളങ്ങള്‍ക്ക് കരയടുപ്പിക്കാനുള്ള സൗകര്യം ഇവിടെയില്ല. ആവശ്യത്തിന് വിശ്രമകേന്ദ്രമോ ടോയ്‌ലറ്റ് സൗകര്യമോ, രാത്രികാലങ്ങളില്‍ ആവശ്യമായ വെളിച്ചമോ പോലും ഇവിടെയില്ല. ചൂട്ടാട് ഫിഷ്‌ലാന്റ് പ്രദേശമെങ്കിലും അല്‍പം വിപുലീകരിക്കപ്പെട്ടാല്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഇതിനായി എം.എല്‍.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ വിപുലമായ പദ്ധതി സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി  

National
  •  8 minutes ago
No Image

ആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

Kerala
  •  2 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

National
  •  2 hours ago
No Image

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

International
  •  3 hours ago
No Image

എന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?;  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  4 hours ago
No Image

മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍

National
  •  4 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  4 hours ago
No Image

പള്ളക്കടിച്ച് പങ്കാളിത്ത പെന്‍ഷന്‍; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം

Kerala
  •  5 hours ago
No Image

ജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി; രൂക്ഷ വിമര്‍ശനവുമായി എം.വി ഗോവിന്ദന്‍

Kerala
  •  5 hours ago