എം.ജി അറിയിപ്പുകള്‍
പുനഃക്രമീകരിച്ച
പ്രാക്ടിക്കല്‍
പരീക്ഷാ തിയതി
ജൂലൈ മാസം നടന്ന ഒന്നാം വര്‍ഷ എം.എഫ്.എ പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 16 മുതല്‍ നടത്തുന്നതാണ്. ഫൈനല്‍ പരീക്ഷയുടെ തീയതിയ്ക്ക് മാറ്റമില്ല.
പരീക്ഷാ ഫലം
2016 ഏപ്രില്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ സ്റ്റെഫി തോമസ് (16432100) ഒന്നാം റാങ്ക് നേടി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്‌സ് (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി പ്ലാന്റ് ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഹോം സയന്‍സ് (ബ്രാഞ്ച് എ, ബി, സി, ഡി, ഇ - റഗുലര്‍സപ്ലിമെന്ററി - സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ നടത്തിയ എം.എ ഹിന്ദി ഡിഗ്രി പരീക്ഷയുടെ രണ്ടാം സെമസ്റ്റര്‍ (സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി), ഒന്നും രണ്ടും സെമസ്റ്റര്‍ (നോ സി.എസ്.എസ് - പ്രൈവറ്റ്‌പ്രെവറ്റ് സപ്ലിമെന്ററി) ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ്-സപ്തംബര്‍ മാസങ്ങളില്‍ നടത്തിയ എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രി പരീക്ഷയുടെ രണ്ടാം സെമസ്റ്റര്‍ (സി.എസ്.എസ്), എം.എ പൊളിറ്റിക്‌സ് ഡിഗ്രി പരീക്ഷയുടെ ഒും രണ്ടും സെമസ്റ്റര്‍ (നോ സി.എസ്.എസ് - പ്രൈവറ്റ്‌പ്രെവറ്റ് സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ സപ്ലിമെന്ററി) ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
2016 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ഡ്യുവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
2016 മാര്‍ച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എച്ച്.എം ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.
2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
ബി.ഫാം പരീക്ഷ: റാങ്ക്
2016 ജനുവരി മാസം നടത്തിയ അവസാന വര്‍ഷ ബി.ഫാം ഡിഗ്രി പരീക്ഷയില്‍ പുതുപ്പള്ളി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ സില്‍വിയ മേരി സെബാസ്റ്റ്യന്‍ (29594020), ചെറുവാണ്ടൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ പ്രിയങ്ക റോയി (29364020), പുതുപ്പള്ളി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലെ ടോണി എം. കുര്യാക്കോസ് (29224020) എന്നിവര്‍ ഒന്നും രണ്ടന്നും മൂന്നും റാങ്കുകള്‍ നേടി.
സ്‌പോട്ട് അഡ്മിഷന്‍
തൊടുപുഴ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക് കോഴ്‌സുകളില്‍ മാനേജ്‌മെന്റ്എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 6ന് കോളജ് ഓഫിസില്‍ വച്ച് നടത്തും. അഡ്മിഷന്‍ മെറിറ്റ് അനുസരിച്ചായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ 10 മണിക്ക് മുന്‍പായി കോളജ് ഓഫിസില്‍ എത്തണം. എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം പ്ലസ് 2 മാര്‍ക്കിന്റെ അടിസ്ഥാനത്തിലും മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഫോണ്‍ 04862-256222.
എം.ജി എന്‍.എസ്.എസ് അവാഡ് വിതരണവും പൂര്‍വ്വ വിദ്യാര്‍ഥി
സമ്മേളനവും
നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ 2015-16 വര്‍ഷത്തെ അവാര്‍ഡ് വിതരണവും പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനവും വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു.
ഏറ്റവും മികച്ച കോളജിനുള്ള മോസസ് ട്രോഫി മരിയന്‍ കോളജ് കുട്ടിക്കാനം കരസ്ഥമാക്കി. മികച്ച യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള ട്രോഫി സിസ്റ്റര്‍ മഞ്ജു ജേക്കബ് (അമലഗിരി ബി.കെ.കോളജ്), സനില സി (കോന്നി എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്), ബിബു വി എന്‍ (വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജ്), അനില്‍ ജോ (കളമശ്ശേരി രാജഗിരി കോളജ്), ഡോ. രാധാമണിയമ്മ പി. ഐ (കോതമംഗലം എം.എ കോളജ്), ഹരീഷ് കുമാര്‍ വി. ജി (എരുമേലി എം.ഇ.എസ് കോളജ്), ശരത് പി നാഥ് (കോട്ടയം ബസേലിയോസ് കോളജ്) എന്നിവര്‍ കരസ്ഥമാക്കി.
പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ ഡോ. രശ്മി വര്‍ഗീസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍), ഷായിമോന്‍ ജോസഫ് (മൂവാറ്റുപുഴ നിര്‍മ്മല കോളജ്), സാജു ഏബ്രഹാം (തൊടുപുഴ ന്യൂമാന്‍ കോളജ്), തോമസ് ബേബി (പാമ്പാടി കെ. ജി കോളജ്), മാത്യു തോമസ് (പാലാ സെന്റ് തോമസ് കോളജ്) എിവര്‍ കരസ്ഥമാക്കി.
മികച്ച വോളന്റിയര്‍മാര്‍ക്കുള്ള ട്രോഫി ഷഹനാ കെ. വി (എറണാകുളം മഹാരാജാസ് കോളജ്), സ്വര്‍ണ്ണ തോമസ് (ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഫോര്‍ വിമന്‍), ജീന എല്‍സ ജോ, ജസ്റ്റി പോളി (കുട്ടിക്കാനം മരിയന്‍ കോളജ്, അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്), ജയശ്രീ എസ്, എമില്‍ഡ ജോര്‍ജ് (കോട്ടയം ബസേലിയോസ് കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്), ഷിനു ഷാജി (പാമ്പനാര്‍ എസ്.എന്‍.എം കോളജ്), അഖില്‍ അലക്‌സ് (പത്തനംതിട്ടകാതോലിക്കേറ്റ് കോളജ്), അനന്തു അജിത് (മൂവാറ്റുപുഴ നിര്‍മ്മല കോളജ്), എബിന്‍ പി കുര്യന്‍ (പാമ്പാടി കെ.ജി കോളജ്) എിവര്‍ കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."