മകനെ കാണാതായി: മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തലശ്ശേരി: കഴിഞ്ഞ എട്ട് വര്‍ഷകാലമായി മകനെ കാണാത്ത സംഭവത്തില്‍ മതിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ധര്‍മ്മടം മേലൂരിലെ മഠത്തില്‍വീട്ടില്‍ മൂര്‍ക്കോത്ത് ബാലന്റെ ഭാര്യ ചാലാടന്‍ സൗമിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഇവരുടെ ഇളയമകന്‍ സജില്‍(25)നെ 2009 ഒക്‌ടോബര്‍ 13 രാവിലെ മുതലാണ് കാണാതായത്. തലശ്ശേരിയിലേക്ക് പോകുന്നതായി പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്.
പിന്നീട് ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും പലവഴിയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടാത്തതിനെതുടര്‍ന്ന് ധര്‍മ്മടം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
സജിലിനെ പൊലിസിനും കണ്ടെത്താനാവാത്തതിനെതുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലും റിട്ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും സി.ബി.ഐ. ഇതേവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. മകനെ എങ്ങനെയെങ്കിലും കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് സൗമിനി മുഖ്യമന്ത്രിക്ക് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."