പാതയോരത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങി
തളിപ്പറമ്പ്: കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദേശീയ-സംസ്ഥാന പാതയോരത്തെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. തളിപ്പറമ്പ് താലൂക്ക് പരിധിയിലുള്ള മുഴുവന്‍ ബോര്‍ഡുകളും നീക്കം ചെയ്യും.
മഴക്കാലമായതിനാല്‍ കാഴ്ച മറഞ്ഞ് അപകടത്തിന്റെ തോത് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി വേഗത്തിലാക്കിയത്. രണ്ടു ദിവസം മുന്‍പ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനു ശേഷവും നീക്കം ചെയ്യാത്ത ബോര്‍ഡുകളാണ് ഇന്നലെ നീക്കം ചെയ്തത്. റവന്യു, പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി, പൊലിസ്. നഗരസഭ എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉടമകള്‍ സ്വയം തയാറായില്ലെങ്കില്‍ പൊലിസിന്റെ സഹായത്തോടെ തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്ത് അതിന്റെ ചെലവ് ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും തഹസീല്‍ദാര്‍ എം. മുരളി അറിയിച്ചു.
നീക്കം ചെയ്ത ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിച്ചാല്‍ പിഴ ഈടാക്കി വീണ്ടും നീക്കം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."