ഗോ..ഗോ...ദോഹ
ദോഹ: ഇന്നു മുതല്‍ 10 ദിവസങ്ങള്‍ ഇനി ലോക കായികാരാധകരുടെ കണ്ണും കാതും ദോഹയിലെ ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തേിലേക്ക് പതിയും.
ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍നിന്ന് 14 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങിലെ കായിക താരങ്ങള്‍ പുതിയ ദൂരവും വേഗവും കണ്ടെത്താന്‍ 17-ാമത് ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വീറും വാശിയും കലര്‍ന്ന വെല്ലുവിളിയുമായി ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകള്‍ മാറിമറിയും.
ദേശീയ ടീമുകളുടെ ജഴ്‌സിയില്‍ സ്‌പോണ്‍സര്‍മാരുടെ കിറ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കിയ ആദ്യ ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. ലോകത്തിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞതിന് ശേഷമുള്ള ആദ്യ അത്‌ലറ്റിക് മാമാങ്കം എന്ന പ്രത്യേകതയും ഈ ചാംപ്യന്‍ഷിപ്പിനുണ്ട്. ആദ്യമായി 4-400 മിക്‌സഡ് റിലേ ഉള്‍പ്പെടുത്തിയ ചാംപ്യന്‍ഷിപ് കൂടിയാണിത്.
സ്‌പെയിനിലെ ബാഴ്‌സലോണയേയും അമേരിക്കയിലെ യൂജീനിനേയും മറികടന്നാണ് ദോഹ ഈ വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വമരുളുന്നത്.
ഇന്ത്യന്‍ പ്രതീക്ഷ
റിലേയില്‍
പരുക്കേറ്റ ഹിമാ ദാസും നീരജ് ചോപ്രയുമില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് മുന്നിലുള്ള ആകെ പ്രതീക്ഷ റിലേ ഇനങ്ങളാണ്. പുരുഷ-വനിതാ- മിക്‌സഡ് ടീമിനത്തില്‍ മലയാളികളായ ആറു പേരുള്‍പ്പെടെ മത്സരിക്കാനിറങ്ങുമ്പോള്‍ ഒരു മെഡലിനുള്ള വകയുമുണ്ട്. 27 അംഗ ഇന്ത്യന്‍ ടീമില്‍ റിലേയ്ക്ക് മാത്രമായി 13 പേരാണ് ഇടം കണ്ടെത്തിയത്. ഇതില്‍ ധരുണ്‍ അയ്യാസ്വാമി മാത്രമാണ് വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന താരമെന്നതിനാലാണ് റിലേയില്‍ ഇന്ത്യ സ്വപ്നം കണ്ടുതുടങ്ങിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ധരുണിന്റെ മത്സരം.
അതേസമയം, ദേശീയ റെക്കോര്‍ഡ് കുറിച്ച മുഹമ്മദ് അനസ് 400 മീറ്ററില്‍ യോഗ്യതാ മാര്‍ക്ക് മറികടന്നെങ്കിലും റിലേ ടീമിന്റെ മെഡല്‍ നേട്ടത്തിനായി താരത്തോട് 400 മീറ്ററില്‍നിന്ന് വിട്ടുനില്‍ക്കാനാവശ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ഇനം റിലേ മത്സരങ്ങളില്‍ ആദ്യമെത്തുന്ന എട്ടു ടീമികള്‍ ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുമെന്നതിനാല്‍ ഇന്ത്യക്കുള്ള പ്രതീക്ഷ വാനോളമാണ്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററിലും മിക്‌സഡ് റിലേയിലും നേടിയ സ്വര്‍ണവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് അടിവരയിടുന്നു.
എന്നാല്‍ അന്ന് ഇന്ത്യന്‍ ടീമില്‍ പ്രധാനിയായിരുന്ന ഹിമ പങ്കെടുക്കുന്നില്ല എന്നത് ടീമിന്റെ മുന്നേറ്റത്തിന് ഇളക്കം തട്ടുമോ എന്ന് കണ്ടറിയണം. മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുമന്ന് തന്നെയാണ് ഡെപ്യൂട്ടി പരിശീലകന്‍ രാധാകൃഷ്മന്‍ നായര്‍ വിശ്വാസം പ്രകടിപ്പിച്ചത്.
അതേസമയം, ലോങ്ജംപ് താരം ശ്രീ ശങ്കറും മധ്യദൂര ഓട്ടക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനും തജീന്ദര്‍ പാല്‍ സിങ് ടൂറും ഒളിംപിക് പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ നിലവിലെ വ്യക്തിഗത പ്രകടനത്തേക്കാള്‍ മികച്ച സമയം തന്നെ കണ്ടെത്തും.
മലയാളിത്തിളക്കത്തില്‍ ഇന്ത്യ
ദോഹയില്‍ ഇന്ത്യ പുതിയൊരു ചുവടുവയ്പിനായി ഇറങ്ങുമ്പോള്‍ മലയാളിപ്പടയാണ് ടീമിന്റെ കുന്തമുന. 26 അംഗങ്ങളടങ്ങിയ ടീമില്‍ 12 പേരും മലയാളികള്‍.
2017ല്‍ ഇന്ത്യ
ലണ്ടനില്‍ നടന്ന അവസാന എഡിഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു താരത്തിന് മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞത്. പുരുഷ ജാവലിന്‍ ത്രോയില്‍ ദേവിന്ദര്‍ സിങ് കാങ്ങായിരുന്നു ഫൈനലിലെത്തിയ താരം.
ഹിമയും നീരജും
തേജസ്വിനുമില്ലാതെ ഇന്ത്യന്‍ ടീം
400 മീറ്ററിലെ അണ്ടര്‍ 20 ലോക ചാംപ്യന്‍ ഇന്ത്യയുടെ ഹിമ ദാസും മുന്‍ ജൂനിയര്‍ ജാവലിന്‍ ത്രോ ലോക ചാംപ്യന്‍ നീരജ് ചോപ്രയും ഹൈജംപ് താരം തേജസ്വിന്‍ ശങ്കറുമില്ലാതെയാണ് ദോഹയില്‍ ഇന്ത്യന്‍ ടീമിന്റെ പടയൊരുക്കം. പരുക്കാണ് മൂവരുടേയും ലോക ചാംപ്യന്‍ഷിപ്പിലെ പ്രവേശനത്തിന് വിനയായത്. കാല്‍മുട്ടിനേറ്റ പരുക്കാണ് നീരജ് ചോപ്രയ്ക്ക് വില്ലനായത്.
അതേസമയം, ഈയിടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് മെഡല്‍ വാരിക്കൂട്ടിയ ഹിമയിലായിരുന്നു ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. എന്നാല്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും പുറംകാലിനേറ്റ പരുക്കിനാല്‍ താരം തന്നെ പിന്‍മാറുകയായിരുന്നു.
മാറ്റുരയ്ക്കാന്‍ 3,500 താരങ്ങള്‍
ഓട്ടം, ചാട്ടം, ത്രോയിങ്, നടത്തം എന്നീ ഇനങ്ങളിലായി 205 രാജ്യങ്ങളില്‍നിന്ന് 3,500 താരങ്ങളാണ് മത്സരിക്കുന്നത്. കൂടാതെ 1,000 ഗസ്റ്റുകളും ഖലീഫ സ്റ്റേഡിയത്തിലുണ്ടാവും.
ഇനങ്ങള്‍
100 മീറ്റര്‍, 200 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍, 10,000 മീറ്റര്‍, 3000 മീറ്റര്‍ സ്റ്റീപിള്‍ചേസ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4-100, 4-400 മീറ്റര്‍ റിലേ, ലോങ് ജംപ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, ഹാമര്‍ ത്രോ, പോള്‍ വാള്‍ട്ട്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ഡെക്കാത്തലണ്‍, മാരത്തോണ്‍, 50, 20 കി.മീ നടത്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."