ഭക്തര്‍ക്ക് മുന്നില്‍ പിണറായി സമാധാനം പറയേണ്ടിവരും: എ.എ അസീസ്
ഓച്ചിറ:മതസൗഹാര്‍ദത്തിന്റെ പ്രതീകമായ ശബരിമലയെ കലാപഭൂമിയാക്കിയ പിണറായിക്ക് ഭക്തജനങ്ങള്‍ക്ക് മുന്നില്‍ സമാധാനം പറയേണ്ടി വരുമെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ആര്.എസ്.പി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ചങ്ങന്‍കുളങ്ങര എസ്.ആര്.വി.യു.പി.സ്കുളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്ങ്മൂലം പിന്‍വലിച്ച പിണറായി സര്‍ക്കാര്‍ വിധി ചോദിച്ചു വാങ്ങിയതാണ്.
ഭക്തര്‍ക്ക് മുന്നില്‍ പിണറായിയുടെ വാശി കാണിക്കാനുള്ള സ്ഥലമല്ല ശബരിമല. വിമോചന സമര കാലത്തെ കരിനിയമമാണ് ശബരിമലയിലെ നിരോധാജ്ഞ. കലക്കവെള്ളത്തില്‍ എങ്ങനെ മീന്‍ പിടിക്കാമെന്നാണ് ബി.ജെ.പിയും ശ്രീധരന്‍പിള്ളയും ശ്രമിക്കുന്നതെതന്നും അസീസ് പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.രാജു അധ്യക്ഷനായി.
സി.ഉണ്ണികൃഷ്ണന്, എ .സോളമന്, സി.എം ഷരീഫ,ആര് ഓമനദാസ്, ക്ലാപ്പന ഷിബു, രാജേഷ് പട്ടശ്ശേരി ,ജി.ശാന്തകുമാര്‍, വി.ജി.പ്രദീപ് കുമാര്‍, എം.എസ്.ഷൗക്കത്ത് ,ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."