കണ്ണൂരിനും സ്മാര്‍ട്ടാവണം; നമുക്കും വേണം മെട്രോ
കണ്ണൂര്‍: കൊച്ചി പഴയ കൊച്ചിയാവാതെ േെമട്രാ ഓടിച്ചു കളിക്കുമ്പോള്‍ യാത്രാക്ലേശത്തില്‍ പൊറുതിമുട്ടുന്ന കണ്ണൂരിലെ ജനതയും പ്രതീക്ഷയില്‍ കണ്ണുംനട്ടിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളില്‍ അടുത്ത മെട്രോ സാന്നിധ്യം മണക്കുമ്പോള്‍ പുതുവിമാനത്താവളമുയരുന്ന കണ്ണൂരിനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെയും മറ്റു രണ്ടു മന്ത്രിമാരുടെയും തട്ടകമായ കണ്ണൂരില്‍ അഴീക്കല്‍ തുറമുഖവും പൂര്‍ണമായി സജ്ജമാവുകയാണ്.
പയ്യന്നൂര്‍ മുതല്‍ മാനന്തവാടി വരെയുള്ള ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാറും. ഇതിനിടയില്‍ അഴീക്കലില്‍ നിന്നുള്ള ചരക്കുനീക്കവും റോഡുമാര്‍ഗം നടക്കും. ഇതോടെ ഗതാഗതകുരുക്കില്‍ ഞെരിപിരികൊള്ളുന്ന കണ്ണൂരിന് വികസനം തന്നെ ശാപമായേക്കും. കാസര്‍കോട് നിന്നു തലശേരിയിലേക്ക് അവസാനിക്കുന്ന വിധത്തിലുള്ള മെട്രോയാണ് കണ്ണൂരിന് അഭികാമ്യം. തുടക്കത്തില്‍ ഇതു സാധിക്കില്ലെങ്കിലും തളിപ്പറമ്പ് മുതല്‍ തലശേരിവരെയെങ്കിലും വേണം.
2014-2015 കാലയളില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിനോട് കണ്ണൂരിലെ ഗതാഗത കുരുക്കഴിക്കാന്‍ മോണോ റെയില്‍ സംവിധാനം വേണമെന്ന് കണ്ണൂര്‍ നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി നഗരസഭാ അധികൃതര്‍ മുഖ്യമന്ത്രിയെയും കണ്ടു. സര്‍ക്കാര്‍ ഈയൊരു ആവശ്യത്തോട് അനുഭാവം പുലര്‍ത്തിയിരുന്നെങ്കിലും സര്‍വെയോ മറ്റു പ്രാരംഭ പ്രവൃത്തിയോ നടന്നില്ല. ഇതിനായുള്ള ഫണ്ടില്ലെന്നായിരുന്നു അന്നു പറഞ്ഞിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കണ്ണൂര്‍ േെമട്രോയ്ക്കു കൂടുതല്‍ പ്രസക്തിയുണ്ടെന്നു മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഒ മോഹനന്‍ പറഞ്ഞു. താണയിലെ അണ്ടര്‍ പ്ലാറ്റ്‌ഫോം റോഡ് നേരത്തെ നഗരസഭ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. പുതിയ ബജറ്റില്‍ ഇതിനായി 20 കോടി സര്‍ക്കാര്‍ വകയിരുത്തി. ഈ മാതൃക തന്നെ കണ്ണൂര്‍ മെട്രോയുടെ കാര്യത്തിലും പിന്‍തുടരണമെന്ന് മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."