HOME
DETAILS

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചവരും ഉപഭോക്താക്കളും

  
backup
September 26, 2019 | 7:32 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d

 

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 50 ശതമാനത്തോളം വരും ഇന്ത്യയിലെ കള്ളപ്പണ സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ വലിപ്പമെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അരുണ്‍കുമാര്‍ പത്തുവര്‍ഷം മുമ്പ് നിരീക്ഷിച്ചിരുന്നു. ഉദാരവല്‍ക്കരണ നയം തുറന്നുവച്ച സാധ്യതകളും സൗകര്യങ്ങളും രാജ്യത്തിന്റെ പൊതുസാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിച്ചുവെന്നുവേണം കരുതാന്‍. ധനകാര്യവകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുന്ന ഉത്തേജക പാക്കേജുകള്‍ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ പര്യാപ്തമാകുന്നില്ല. തൊഴില്‍ വിപണി, ഓഹരി വിപണി, വ്യാപാരമേഖല, വ്യാവസായിക രംഗം ഉണര്‍വില്ലാതെ വര@ണ്ടുകിടക്കുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷി തളരുന്നതിനാല്‍ വിപണി മരവിച്ചുനില്‍ക്കുന്നു. അധികാരവും പണവും അനധികൃതമായി നേടുന്ന കളരിയായി രാഷ്ട്രീയം മാറുന്നു. ഉദ്യോഗസ്ഥ-ഭരണ രംഗങ്ങള്‍ ധാര്‍മിക മതിലുകള്‍ പൊളിച്ചുനിരത്തി കൊള്ള സംഘങ്ങളെയോ പോക്കറ്റടിക്കാരെയോ പോലെ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. കരുതല്‍ ശേഖരം(വിത്തിനുവച്ചത്) എടുത്ത് ഉപയോഗിക്കുന്ന പാപ്പരായ കര്‍ഷകന്റെ അവസ്ഥയിലാണ് ഇന്ത്യന്‍ ധനകാര്യ വകുപ്പ്. അഴിമതിവിരുദ്ധ പോരാട്ടങ്ങളും ചര്‍ച്ചകളും ശിക്ഷിക്കപ്പെടലുകളും ദുര്‍ബലപ്പെട്ടിരിക്കുന്നു.
1991നു ശേഷമുള്ള ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്ന ഉദാരവല്‍ക്കരണത്തെതുടര്‍ന്നുള്ള അഴിമതി വളര്‍ച്ച 2009 നവംബര്‍ 23ന് പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് മാഗസിനില്‍ പറയുന്നു@ണ്ട്: 1992ല്‍ ഹര്‍ഷദ്‌മേത്തയുടെ ഓഹരി അഴിമതി 5000 കോടി രൂപ, 1994ലെ പഞ്ചസാര ഇറക്കുമതി അഴിമതി 650 കോടി രൂപ, 1995ലെ പ്രിവന്‍ഷന്‍ അലോട്ട്‌മെന്റെ് അഴിമതി 5000 കോടി രൂപ, യൂഗോസ്ലാവിയ ദീനാര്‍ അഴിമതി 400 കോടി, മേഘാലയ വനം അഴിമതി 300 കോടി, 1996 വളം ഇറക്കുമതി അഴിമതി 1300 കോടി രൂപ, യൂറിയ അഴിമതി 133 കോടി, ബിഹാര്‍ കാലിത്തീറ്റ അഴിമതി 950 കോടി രൂപ, 1997 സുഖ്‌റാം ടെലികോം അഴിമതി 1500 കോടി രൂപ, എസ്.എന്‍.സി ലാവ്‌ലിന്‍ പവര്‍ പ്രോജക്ട് 374 കോടി രൂപ, ബിഹാര്‍ ഭൂമി അഴിമതി 400 കോടി രൂപ, ബന്‍സാലി സ്‌റ്റോക്ക് അഴിമതി 1200 കോടി രൂപ, 1998ലെ തേക്ക് തോട്ടം ധനാപഹരണം 8000 കോടി രൂപ, 2001 ലെ യു.ടി.ഐ അപവാദം 6800 കോടി രൂപ, മനേഷ് ഡാല്‍മിയ സ്‌റ്റോക്ക് അപവാദം 595 കോടി രൂപ, കേതന്‍ പരേഖ് ഓഹരി അപവാദം 1250 കോടി രൂപ, 2002ലെ സജ്ജയ് അഗര്‍വാള്‍ ഹോം ട്രേഡ് അഴിമതി 600 കോടി രൂപ, 2003ലെ മുദ്രപത്ര കുംഭകോണം 172 കോടി രൂപ, 2005ലെ ഐ.പി.ഒ ഡിമാന്‍ഡ് അഴിമതി 146 കോടി, ബിഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതി 17 കോടി, സ്‌കോര്‍പിയന്‍ മുങ്ങിക്കപ്പല്‍ അഴിമതി 18,978 കോടി, പഞ്ചാബ് സിറ്റി സെന്‍ട്രല്‍ പ്രോജക്ട് അഴിമതി 5000 കോടി, 2008ലെ പൂനെയിലെ കോടീശ്വരന്‍ ഹസന്‍ അലി ഖാന്‍ നികുതി ക്രമക്കേട് അമ്പതിനായിരം കോടി, സത്യം അഴിമതി പതിനായിരം കോടി, ആര്‍മി റേഷന്‍ വെട്ടിപ്പ് 5000 കോടി, സ്വിസ് ബാങ്കിലേക്കുള്ള അഴിമതിപ്പണം 2008ലെ കണക്ക് പ്രകാരം 71 ലക്ഷം കോടി, 2009ലെ ജാര്‍ഖണ്ഡ് മെഡിക്കല്‍ ഉപകരണം അഴിമതി 130 കോടി, അരി കയറ്റുമതി കുമ്പകോണം 2500 കോടി, ഒറീസ ഖനി അഴിമതി 7000 കോടി, മധു കോഡ മൈനിങ് തട്ടിപ്പ് 4000 കോടി രൂപ.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പരിഷ്‌കരണങ്ങള്‍ക്ക് വഴിയൊരുക്കി 1991 മുതല്‍ നടപ്പാക്കിയ തുറന്ന വിപണി വാസ്തവത്തില്‍ അഴിമതിയിലേക്കുള്ള വാതിലാണ് തുറന്നത്. ആറുവര്‍ഷം മുമ്പ് നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞത് വിദേശ ബാങ്കില്‍ ഇന്ത്യ കട്ടു മുടിച്ചു കൊണ്ട@ുപോയി നിക്ഷേപിച്ച കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്കില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു. വോട്ടര്‍മാരില്‍ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയ ഈ പ്രഖ്യാപനം ഭരണാധികാരികള്‍ വിഴുങ്ങുകയായിരുന്നു. സ്വിസ്ബാങ്കിലെ അക്കൗ@ണ്ട് വിവരങ്ങള്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ പുറത്തുവിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി പദം ലഭിക്കാന്‍ യെദ്യൂരപ്പ 1800 കോടി രൂപ കേന്ദ്ര ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയ ഡയറികുറിപ്പ് പുറത്തുവിട്ട ശിവകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്! എം.എല്‍.എക്ക് 30 കോടിയും എം.പിക്ക് 160 കോടിയും മാര്‍ക്കറ്റ് വിലയായി മാറിയിരിക്കുന്നു ഭാരതത്തില്‍. കാലുമാറലുകളും കൂറുമാറലുകളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ത്തു കളഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ അഴിമതി രാഷ്ട്രമായി ഇന്ത്യ വളരെ പെട്ടെന്ന് വളരുകയാണ്. 1947ല്‍ ഒരു ഇന്ത്യന്‍ രൂപയുടെ വിപണി മൂല്യം ഒരു യു.എസ് ഡോളറായിരുന്നു. ഇപ്പോഴത് 75 രൂപയായി താഴ്ന്നു. നരേന്ദ്രമോദി ഇപ്പോഴും പറയുന്നത് ഇന്ത്യ സാമ്പത്തികമായി കുതിച്ചുയരുകയാണന്നാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ, നിത്യോപയോഗ വസ്തുക്കളുടെ ക്രമാതീതമായ വില വര്‍ധനവ്, നിശ്ചലമായ കറന്‍സി മാര്‍ക്കറ്റ്, ലോക വിപണിയിലെ ഇന്ത്യനേരിട്ടുകൊ@ണ്ടിരിക്കുന്ന തിരിച്ചടികള്‍, വന്‍കിട വ്യവസായ സംരംഭങ്ങളില്‍ വന്നിട്ടുള്ള ഉല്‍പ്പാദന കുറവ്, കാര്‍ഷിക മേഖലയിലെ സ്തംഭനാവസ്ഥ, ഇതിന്റെയെല്ലാം ഫലമായി ഈ രാജ്യം നേരിടുന്ന വലിയ സാമ്പത്തിക മാന്ദ്യം, കരകയറാനാവാത്ത വിധം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഭരണാധികാരികള്‍ ബഡായി പറഞ്ഞുനടക്കുന്നത് വിരോധാഭാസം തന്നെ. ഇന്ത്യ-അമേരിക്ക ബഹിരാകാശ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ ബഡായി. ചാന്ദ്രയാന്‍-2 ഇപ്പോള്‍ എന്തായി എന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജന്‍മാര്‍ക്ക് പോലും വ്യക്തമായി പറയാന്‍ കഴിയുന്നില്ല. സാമ്പത്തിക മാന്ദ്യം ചര്‍ച്ചയാവാതിരിക്കാന്‍ ഇന്ത്യ ഒരുപക്ഷെ ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാനുള്ള സാധ്യത കുറവല്ല.
പാകിസ്താന്‍ എന്ന നമ്മുടെ ശത്രുരാഷ്ട്രം ഇന്ത്യക്ക് ഒരു നിലക്കും ഭീഷണിയല്ല. തൊഴിലില്ലായ്മയും ആഭ്യന്തര കലഹങ്ങളും തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളും ആ രാഷ്ട്രത്തെ ലോകത്തില്‍നിന്നും ഒറ്റപ്പെടുത്തിയിട്ടു@ണ്ട്.
ഇന്ത്യ നേരിടുന്ന വലിയ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഒരു യുദ്ധമുഖം തുറക്കാന്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടാനില്ല. 130 കോടി ജനങ്ങളെ മറന്ന് ഒരു ഭരണകൂടത്തിനും അധികകാലം മുന്നോട്ടുപോകാനാവില്ല. കാലത്തിന്റെ കാവ്യനീതി പുലരാതിരിക്കാന്‍ ഇടയില്ല.


ഫാസിസം അതിന്റെ ഭീകരമുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിട്ടു@ണ്ട്. ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങി കാലം കഴിക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിയില്ല. ഭാരതത്തിന്റെ മഹത്തായ സഹിഷ്ണുതപരമായ പൈതൃകം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. പഞ്ചാബില്‍ കഴിഞ്ഞ ആഴ്ച നടന്ന പതിനായിരങ്ങള്‍ അണിനിരന്ന ബഹുജന റാലിയില്‍ ഹിന്ദു-മുസ്‌ലിം ഭായി, ഭായി അത്യുച്ചത്തിലാണ് മുഴങ്ങിയത്. ധാരാളം സന്യാസിമാരും ഹൈന്ദവ സഹോദരങ്ങളും അണിനിരന്ന മഹാറാലി ഭാരതത്തിന്റെ ഭാവി ഭാസുരം എന്ന പ്രഖ്യാപനം തന്നെയായിരുന്നു.

പശ്ചിമേഷ്യ പുകയുന്നു
യുദ്ധ നിര്‍മാതാക്കളുടെ കഴുകന്‍ കണ്ണ് എപ്പോഴും പശ്ചിമേഷ്യയിലു@ണ്ട്. ഫലസ്തീന്‍ നിര്‍മിച്ചവര്‍ തന്നെയാണ് ഇറാനിലും കണ്ണ് വെക്കുന്നത്. രാസായുധമുണ്ടെ@ന്ന് കളവ് പ്രചരിപ്പിച്ച് ഇറാഖ് കുട്ടിച്ചോറാക്കി സദ്ദാം ഹുസൈനെ വകവരുത്തി ഇസ്രാഈലിന് താല്‍ക്കാലിക ആശ്വാസം നല്‍കിയവര്‍ ഇനി കണ്ണ് വെക്കുന്നത് ഇറാനെയാണ്. എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെ കത്തിച്ചാമ്പലായി ലോകത്തിന്റെ ഊര്‍ജാവശ്യം താറുമാറാക്കുക മാത്രമല്ല നിശ്ചലമാവുകയും ചെയ്യും. ഇറാനെതിരേ അടിക്കടി ആക്ഷേപം ഉയര്‍ത്തി യുദ്ധമുഖത്തേക്ക് എത്തിക്കുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇറാനെ അത്രപെട്ടെന്ന് കീഴ്‌പ്പെടുത്താനാവില്ല. ഇറാനുമായി ഒരു യുദ്ധം ഉ@ണ്ടായാല്‍ അത് മൂന്നാം ലോകയുദ്ധത്തിനു സമാനമാകും. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വലിയ വില നല്‍കേ@ണ്ടിവരും. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കും പ്രതിസന്ധി വന്നുചേരും. വെടി പൊട്ടാതെ സൂക്ഷിക്കുന്നതാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്ലത്. യുദ്ധ സാധ്യതയാണ് ഇപ്പോള്‍ ലോകനേതാക്കള്‍ കൂടുതല്‍ തലപൊക്കുന്നത്. യുദ്ധരഹിത പരിസരത്തെ കുറിച്ച് ചിന്തിക്കാനുള്ള നേതൃദാരിദ്ര്യം വര്‍ത്തമാന ലോകം നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  3 days ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  3 days ago
No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

crime
  •  3 days ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  3 days ago
No Image

'കോലിയായിരുന്നെങ്കിൽ സ്മിത്തിന്റെ അച്ഛൻ പോലും ഓടിയേനെ'; ബാബർ അസമിനെതിരെ പരിഹാസവുമായി പാകിസ്ഥാൻ താരം

Cricket
  •  3 days ago
No Image

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

മൂടല്‍മഞ്ഞ്: കാര്‍ വെള്ളക്കെട്ടില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  3 days ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago