ചുമ്മാ നിന്നും കുറക്കാം ശരീരഭാരം
ദിനംപ്രതി ഇത്തിരി നേരം ചുമ്മാ നിന്നാല്‍ ഭാരം കുറയുമെന്ന് നിങ്ങള്‍ കരുതിയിട്ടുണ്ടോ..ഇല്ലെങ്കില്‍ സന്തോഷിച്ചോളൂ കഷ്ടപ്പെട്ട് വ്യായാമം ചെയ്യലും ഭക്ഷണം നിയന്ത്രിക്കലും മാത്രമല്ല ഭാരം കുറക്കാനുള്ള വഴി.
വ്യായാമവും ഭക്ഷണനിയന്ത്രണവുമെല്ലാം നല്ലതാണ്. അതു തന്നെയാണ് നല്ലത്. എന്നാല്‍ ഇതിനൊന്നും കഴിയാത്തവര്‍ നിരാശപ്പെടേണ്ടെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ചും ദിവസം മുഴുവന്‍ ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക്.
ഒത്തിരി സമയം ഇരിക്കുന്നത് ഭാരം കൂട്ടുമെന്ന് മാത്രമല്ല ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് നമുക്കറിയാം. ഇതിനുള്ള പരിഹാരമാണ് ജോലിക്കിടെ കുറച്ചു സമയം എഴുന്നേറ്റ് നില്‍ക്കുക എന്നത്.
കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ Rochester എന്ന സ്ഥലത്തെ മയൊ ക്ലിനിക്കില്‍ നടന്ന പഠനത്തില്‍ പറയുന്നത്. കാര്‍ഡിയോളജിസ്റ്റായ Dr Francisco Lopez-Jimenez ന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അതില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായാണ് കണ്ടെത്തല്‍.
നില്‍ക്കുമ്പോള്‍ 0.15 കൂടുതല്‍ കലോറി ഒരു മിനിറ്റില്‍ എരിയുമത്രേ. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്.
13 മണിക്കൂര്‍ വരെ ഇരുന്ന് ജോലി ചെയ്യുകയും എട്ടു മണിക്കൂര്‍ ഉറങ്ങുകയും ചെയ്യുന്ന ഒരാളുടെ ദിവസത്തിലെ 21 മണിക്കൂര്‍ പ്രവര്‍ത്തന രഹിതമായാണ് കടന്നു പോവുന്നത്. ആരോഗ്യപ്രദമായ ഒരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഓഫീസ് ജോലിക്കിടെ കുറച്ചു സമയം എഴുനേറ്റ് നിന്നോളൂ. അങ്ങിനെ ഫിറ്റായിരിക്കാം ജീവിതം മുഴുവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."