HOME
DETAILS

'ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവും'; അസം ജനതക്ക് ലീഗ് നേതാക്കളുടെ ഉറപ്പ്

  
backup
September 27, 2019 | 11:19 AM

muslim-league-assam-visit

 

ഗുവാഹത്തി: എന്‍.ആര്‍.സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് നേതാക്കളുടെ സംഘം അസമിലെത്തി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല വേണ്ടത്. സ്വന്തം പൗരന്‍മാരെ അഭയാര്‍ഥികളായി ചിത്രീകരിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 

അസമിലെ പൗരത്വപ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ പരിഗണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അസമിലെ സന്നദ്ധ പ്രവര്‍ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്‍ ഭാവി നടപടികള്‍ കൂടിയാലോചിച്ചു. ദീര്‍ഘകാലം സൈനിക സേവനം നടത്തി ഒടുവില്‍ പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ലയെയും നേതാക്കള്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ഒരു ജവാന്‍ ശിഷ്ടജീവിതം ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയേണ്ടി വരുന്നത് അസം പ്രശ്‌നത്തിന്റെ ആഴം വിളിച്ച് പറയുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 

അബ്ദുള്‍ ബതീന്‍ ഖണ്ഡമാര്‍ (സോഷ്യല്‍ ജസ്റ്റിസ് ഫോറം) അജ്മല്‍ ഹഖ്, അഡ്വ: മതീഉര്‍ റഹ്മാന്‍, ഗുവാഹത്തി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പള്‍ ഡോ: തൗഫീഖുര്‍ റഹ്മാന്‍, ഷഹീന്‍ ഹുസൈന്‍, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അബ്ദുള്‍ ഖയ്യും ചൗധരി, എ എ എം എസ് എ നേതാവ് മൗലാന അലി ഹുസൈന്‍ തുടങ്ങിയവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.

പൗരത്വ പ്രശ്‌നത്തില്‍ വിവിധ തലങ്ങളില്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ഏകോപിപ്പിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നേതാക്കള്‍ തയാറാക്കി. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദര്‍ മൊയ്തീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പിവി അബ്ദുല്‍വഹാബ് എം.പി, ഡോ എം.കെ മുനീര്‍ എന്നിവരാണ് സംഘത്തിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

Kerala
  •  2 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  2 days ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  2 days ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനായി തിരച്ചില്‍ തുടരുന്നു

Kerala
  •  2 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  2 days ago
No Image

ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ശ്രീകാകുളം ദുരന്തം: ക്ഷേത്രത്തിന് അനുമതിയില്ല, ഉടമക്കെതിരെ നരഹത്യക്ക് കേസ്

National
  •  2 days ago
No Image

ഡല്‍ഹി - കൊച്ചി ഇന്‍ഡിഗോ വിമാനം വൈകുന്നു; മൂന്നു തവണ ശ്രമിച്ചിട്ടും ടേക്ക് ഓഫിന് കഴിയുന്നില്ല- യാത്രക്കാര്‍ക്ക് ദുരിതം

Kerala
  •  2 days ago
No Image

ബന്ധുവീട്ടിലേക്ക് വിരുന്നു പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ച പോര്‍ട്ടര്‍ അറസ്റ്റില്‍

Kerala
  •  2 days ago