കെ.ടി ജലീലിനെതിരേ വക്കീല്‍ നോട്ടിസ്
കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വക്കീല്‍ നോട്ടിസ് അയച്ചു.
കൊടുവള്ളി ഭാഗത്തുള്ള നിരവധിയാളുകള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാനുണ്ടെന്നും ഇവര്‍ വായ്പയെടുത്തത് നജീബ് കാന്തപുരത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണെന്നുമായിരുന്നു പരാമര്‍ശം.
കേരള സ്റ്റേറ്റ് മൈനോറിറ്റി ഫിനാന്‍സ് കോര്‍പറേഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. താനോ തന്റെ കുടുംബാംഗങ്ങളോ ഇതുവരെ വായ്പക്കുവേണ്ടി ഈ സ്ഥാപനത്തെ സമീപിച്ചിട്ടില്ലെന്നും നോട്ടിസില്‍ വ്യക്തമാക്കി. അഡ്വ. എ.വി അന്‍വര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."