കശ്മിരില്‍ തടവിലിട്ട നേതാക്കളെ വിട്ടയക്കണമെന്ന് ആലിസ് വെല്‍സ്
യുനൈറ്റഡ് നാഷന്‍സ്: കശ്മിരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും തടവിലിട്ടവരെ വിട്ടയക്കണമെന്നും യു.എസിന്റെ ദക്ഷിണ-മധ്യേഷ്യന്‍ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് ആവശ്യപ്പെട്ടു. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ ബ്രീഫിങിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം ഹാഫിസ് സഈദും മസ്ഊദ് അസ്ഹറും പോലെയുള്ള ഭീകരന്മാര്‍ക്കെതിരേ പാകിസ്താന് നിയമനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്ന് നുഴഞ്ഞുകയറ്റം നടത്തുന്നതിലേര്പ്പെട്ടിരുന്ന ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനനുസരിച്ചാണ് ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയില്‍ കുറവു വരുകയുള്ളൂ.
ഹാഫിസ് സഈദ് കസ്റ്റഡിയിലാണെങ്കിലും മസ്ഊദ് അസ്ഹര്‍ പോലുള്ള ജെയ്ഷെ നേതാക്കളുടെ സാന്നിധ്യം നുഴഞ്ഞുകയറ്റക്കാര്‍ക്ക് പര്യാപ്തമാണ്. കശ്മിര് വിഷയത്തില്‍ ഇന്ത്യക്കെതിരേ ആരോപണമുന്നയിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് സിന്‍ചിയാങില്‍ ഉയിഗൂര്‍ മുസ്ലിംകളെ തടവിലിട്ടിരിക്കുന്ന ചൈനക്കെതിരേ ശബ്ദിക്കാത്തതെന്താണെന്നും അവര്‍ ചോദിച്ചു. കശ്മിരിലേക്കാള് ക്രൂരതകളാണ് അവിടെ മുസ്ലിംകള് നേരിടുന്നത്.
കശ്മിര് വിഷയത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കുമോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ മധ്യസ്ഥത വേണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇരു രാജ്യങ്ങളുടെ നേതാക്കളുമായും ട്രംപ് ഈയാഴ്ച വെവ്വേറെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുകൂട്ടരും താല്പര്യം പ്രകടിപ്പിച്ചാല്‍ പ്രസിഡന്റ് തയാറാണ്- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."