HOME
DETAILS

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൊട്ടമ്പം കോളനി

  
backup
August 04 2016 | 19:08 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-4

അമ്പലവയല്‍: അമ്പലവയല്‍ പഞ്ചായത്തില്‍പ്പെടുന്ന കുമ്പളേരി കൊട്ടമ്പം കോളനി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ വീര്‍പ്പുമുട്ടുന്നു. മുപ്പത് സെന്റ് സ്ഥലത്ത് പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ഒന്‍പത് വീടുകളിലായി പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ തിങ്ങിപാര്‍ക്കുന്നത്. മുന്‍പ് ഈ കോളനിയില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
വാര്‍ഡ് മെമ്പറുടെ പേരില്‍ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിച്ചത് ഇതേ കോളനിയിലെ വീടുകളായിരുന്നു. ഇവയില്‍ രണ്ട് വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടുന്നില്ലെന്ന പരാതി.
കുടിവെള്ള പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം 1000 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്കിലാണ് സംഭരിക്കുന്നത്. ഈ വെള്ളമാണ് 12 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത്. ദിവസം അര മണിക്കൂറില്‍ താഴെയാണ് ജല വിതരണം നടക്കുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. ഈ കുടുംബങ്ങള്‍ക്കെല്ലാം ഈ സമയം കൊണ്ട് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ല. വെള്ളം കിട്ടാത്തവര്‍ക്ക് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ നിന്നും വെള്ളമെടുക്കുകയേ മാര്‍ഗമുള്ളുവെന്നും ഇവര്‍ പറയുന്നു.
കൂലിവേലക്ക് പോകുന്ന ദിവസങ്ങളില്‍ പലര്‍ക്കും വെള്ളം ലഭിക്കാറില്ല. പുതിയ വീടുകളുടെ പണി തുടങ്ങിയിട്ടുണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടസം നേരിടാറുണ്ടെന്നും അതിനാല്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പണികള്‍ നടക്കുന്നതെന്ന് കരാറുകാരനും പറഞ്ഞു.
കോളനി നിവാസികള്‍ക്ക് മൊത്തം ഉപയോഗിക്കാന്‍ ഒന്‍പത് ശൗചാലയമാണുള്ളത്. നിര്‍മാണസമയത്ത് ചെറിയ ടാങ്ക് നിര്‍മിച്ചത്‌കൊണ്ട് അവയിപ്പോള്‍ നിറയുകയും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണുള്ളത്.
ഇതിനെല്ലാം പരിഹാരം കാണാതെ തങ്ങളുടെ ബലഹീനത മുതലെടുക്കുകയാണ് അധികാരികളെന്നും കോളനിവാസികള്‍ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവി ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഖത്തർ; നിലവിൽ രാജ്യത്ത് 200 ഓളം ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമെന്ന് അധികൃതർ

latest
  •  a month ago
No Image

ഗസ്സയിലെ വംശഹത്യഅവസാനിപ്പിക്കണം;  ഇസ്‌റാഈലിനെതിരായ കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേര്‍ന്ന് ബ്രസീലും

International
  •  a month ago
No Image

ദുബൈയിൽ ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

uae
  •  a month ago
No Image

വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ സഊദി വനിതയെ കസ്റ്റഡിയിലെടുത്ത് കുവൈത്ത് ക്രിമിനൽ കോടതി

Kuwait
  •  a month ago
No Image

മലമ്പുഴയില്‍ വീട്ടുവളപ്പില്‍ പുലിക്കുട്ടി കണ്ടെത്തി; പിടികൂടി കൂട്ടിലാക്കി

Kerala
  •  a month ago
No Image

അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും കാലിക്കസേരകള്‍ എ.ഐ നിര്‍മിതിയായിക്കൂടെ എന്നും എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കോട്ടയത്ത് സ്‌കൂള്‍ ഗ്രാണ്ടില്‍ കണ്ടെത്തിയ അസ്ഥികൂടം 30 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്റേത്; കാണാതായവരുടെ വിവരം തേടി പൊലിസ്

Kerala
  •  a month ago
No Image

ഉദ്ഘാടനം കഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാതെ പെരുമണ്ണ ഗവ. ആയുര്‍വേദ ആശുപത്രി 

Kerala
  •  a month ago
No Image

കുവൈത്തിൽ എണ്ണവിലയിൽ ഇടിവ് |Kuwait Oil Price

Kuwait
  •  a month ago
No Image

പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൊലിസുകാർ 'മുക്കി'; വയനാട്ടിൽ പൊലിസുകാർക്കെതിരെ കൂട്ടനടപടി

Kerala
  •  a month ago