HOME
DETAILS
MAL
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥ: എം.എസ്.എഫ്
backup
June 16 2017 | 21:06 PM
കല്‍പ്പറ്റ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലയിലെ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇല്ലാതായിട്ട് ഒന്നര മാസവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിരമിച്ചിട്ട് പതിനഞ്ച് ദിവസവും കഴിഞ്ഞിട്ടും പ്രസ്തുത തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല.
പുസ്തക വിതരണം, അധ്യാപകരുടെ കുറവ് പരിഹരിക്കല്‍ ഉള്‍പ്പടെ വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഉള്‍പ്പടെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."