HOME
DETAILS

വയനാട്ടിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യ; വില്ലന്‍ 'ട്രാപ് 7' ഗെയിമെന്ന് സൂചന

  
backup
November 06 2018 | 02:11 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-2

കല്‍പ്പറ്റ: കഴിഞ്ഞ ഒരുമാസത്തിനിടെ വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ 'ട്രാപ് 7' ഗെയിമെന്ന് സൂചന. കസ്റ്റഡിയിലെടുത്ത മൊബൈലുകളില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ മരണത്തിലേക്ക് നയിച്ചത് ട്രാപ് 7 എന്ന ഗെയിമാണെന്ന നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതേസമയം സംശയം ബലപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഇവര്‍ ഗെയിം കളിക്കുന്നതിനായി സജ്ജീകരിച്ച മുറിയില്‍ കണ്ടെത്തി. മൂന്ന് കയറുകളില്‍ വ്യത്യസ്ത കളറുകളില്‍ പലതരം ഡിസൈനുകള്‍ തൂക്കിയും ചുമരില്‍ ബൈക്കിന്റെ ചിത്രം വരച്ചുമൊക്കെയാണ് ഇവര്‍ ഗെയിമിനായി ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ഗെയിമിലെ ഏഴാമത്തെ ഘട്ടത്തിലാണ് കളിക്കുന്നയാള്‍ ആത്മഹത്യയിലേക്ക് നീങ്ങുക. ഏഴാം ഘട്ടം പൂര്‍ത്തിയാക്കിയ രണ്ട് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ 13 പേര്‍ക്ക് ബോധവല്‍ക്കരണം നല്‍കി വരുന്നുണ്ട്. പലരും ഏഴാമത്തെ ഘട്ടത്തിന് അടുത്തെത്തിയവരാണെന്നാണ് സംശയം. ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ നിരീക്ഷിക്കാനും ബോധവല്‍ക്കരിക്കാനും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താനായി കഴിഞ്ഞ ദിവസം കണിയാമ്പറ്റയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയിരുന്നു. 70ഓളം വിദ്യാര്‍ഥികള്‍ സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണ വലയിത്തിലുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. വരുംദിവസങ്ങളില്‍ ഇവരില്‍ ബോധവല്‍ക്കരണം നടത്താന്‍ ഉദ്ദേശിക്കുന്നതായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


അന്വേഷണത്തിന് കണ്ണൂര്‍ ഐ.ജിയുടെ നേതൃത്വത്തില്‍  പ്രത്യേക സംഘം


കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഏകോപനത്തില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമൂഹ മാധ്യമങ്ങളുടെ മൂന്ന് ഗ്രൂപ്പുകള്‍ കണ്ടെത്തി.
വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമാന സ്വഭാവമുള്ള നിരവധി പരാതികളാണ് രക്ഷിതാക്കളില്‍നിന്ന് പൊലിസിന് ലഭിക്കുന്നത്. ഇതോടെയാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. എല്ലാ ജില്ലയിലെയും ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ നിലവില്‍ കേസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്. ഐ.ജി റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് സമഗ്ര അന്വേഷണത്തിന് ഒരു കോര്‍ ടീമിനെയും രുപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയാണ് കോര്‍ ടീമിനെ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് സംസ്ഥാന പൊലിസിന് കൈമാറുക.
ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം, യു ട്യൂബ് വിഡിയോകള്‍, ഇന്റര്‍നെറ്റ് ചിത്രങ്ങള്‍, ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ എന്നിവ കൈമാറുകയും കൗമരക്കാരെ വലയിലാക്കുന്നതിന് അവ ഉപയോഗിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളുമാണ് പൊലിസ് നിരീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൗമാരക്കാരുടെ ആത്മഹത്യകള്‍, കൗമാരക്കാര്‍ മരണപ്പെട്ട ബൈക്ക് അപകടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി പൊലിസ് അന്വേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  15 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago