'സ്വര്‍ണേന്ദു മുഖര്‍ജി ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരം'
കോവളം: കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജമെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി പശ്ചിമബംഗാള്‍ സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജി ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് കേരള സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താജെറോം.
കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിന്ത. ഇന്നലെ വൈകിട്ടോടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ യൂത്ത് കമ്മീഷന് ചെയര്‍മാനും അംഗങ്ങളും പ്രിന്‍സിപ്പല്‍ എല്‍.വി കുമാറിനോടും വിദ്യാര്‍ഥികളോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന യുവജന കമ്മിഷന് സ്വമേധയാ കേസെടുത്ത് ജില്ലാ പൊലിസ് മേധാവി, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൗണ്‍സലിങിന് ആളിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒരു പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായതായും അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു.
കമ്മിഷന് അംഗം ദീപു രാധാകൃഷ്ണന്, സെക്രട്ടറി ഡി. സന്തോഷ്കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സീന എ.എന്‍, അസിസ്റ്റന്റ് വൃന്ദ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."