HOME
DETAILS

ഐക്യപ്പെടുക, ഇന്ത്യയെ തിരിച്ചുപിടിക്കാന്‍

  
backup
September 28 2019 | 19:09 PM

e-united-to-recover-india1

 

 


''നമ്മുടെ ബഹുസ്വര ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ അടിസ്ഥാന ശിലകള്‍ ഇളകുകയാണ്. കാര്യങ്ങളൊന്നും പഴയപടി ആവില്ല''.
2009 ബാച്ചിലെ ഐ.പി.എസുകാരനായ എ. ശശികാന്ത് സര്‍വിസില്‍നിന്ന് രാജിവച്ച ശേഷം കുറിച്ച വാക്കുകളാണിത്. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. കശ്മിര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് കേരളീയര്‍ക്ക് സുപരിചിതനായ ഐ.എ.എസുകാരന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്. ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ 2009 ബാച്ചുകാരനായ ഷാ ഫൈസല്‍(കശ്മിര്‍) രാജിവച്ച് ജമ്മു ആന്‍ഡ് കശ്മിര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന ഒരു സംഘടന രൂപീകരിച്ചു.
നീതിന്യായ മേഖലയില്‍ ചങ്കൂറ്റത്തോടെ പ്രവര്‍ത്തിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കംലേഷ് തഹില്‍ രമണി രാജിവച്ചു. ഇന്ത്യയില്‍ ആകെ ഉണ്ടായിരുന്ന രണ്ട് വനിതാ ജഡ്ജിമാരില്‍ ഒരാളായിരുന്ന താഹില്‍ രമണിയെ സുപ്രിംകോടതി നിന്ദിക്കുകയും അപമാനിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് അവര്‍ രാജിവച്ചത്. 75 ജസ്റ്റിസുമാരുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അവരെ മാറ്റിയത് മൂന്ന് ജസ്റ്റിസുമാര്‍ മാത്രമുള്ളതും അടുത്തിടെ തട്ടിക്കൂട്ടിയതുമായ മേഘാലയ ഹൈക്കോടതിയിലേക്കാണ്. കുറച്ചു കാലമായി താഹില്‍ രമണി ഇപ്പോഴത്തെ ഭരണകക്ഷി നേതൃത്വത്തിന് അനഭിമതയായിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ റൗഡികള്‍ പ്രതികളായ പ്രധാന കേസില്‍ സംഘ്പരിവാറിന്റെ ഇഷ്ടത്തിനനുസരിച്ച് വിധി പറയാതിരുന്നതാണ് താഹില്‍ രമണിയെ നാടുകടത്താന്‍ കാരണം.
ഇനിയെന്ത്
ചന്ദ്രയാന്‍ ദൗത്യം പൂര്‍ണ വിജയത്തിലെത്താത്തതിന്റെ പേരില്‍ നൊമ്പരപ്പെട്ട ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തിയ മോദി ഇന്ത്യന്‍ ജനതയുടെ ജീവിതക്ലേശം കാണുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. 2024 ആവുമ്പോഴേക്ക് ഇന്ത്യ അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകുമെന്നാണ് മോദി സര്‍ക്കാരിന്റെ അവകാശവാദം. അതായത് 350 ലക്ഷം കോടിയിലേറെ രൂപയുടെ സമ്പത്ത് ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രം.
ഈ ലക്ഷ്യം നേടാന്‍ വര്‍ഷം പ്രതി എട്ടു ശതമാനം തോതില്‍ വികസിക്കണം. ഈ ലക്ഷ്യത്തിലൂന്നി ബജറ്റ് പാസാക്കി. ഒട്ടും താമസിയാതെ സംഭവങ്ങളുടെ ഗതി മാറി. 2019-20 വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ (2019 ഏപ്രില്‍, മെയ്, ജൂണ്‍) ജി.ഡി.പി വളര്‍ച്ച അഞ്ചു ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ജി.ഡി.പി 7.2 ആയിരുന്നു.
സര്‍ക്കാരിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടാണ് രാജ്യം സാമ്പത്തിക വളര്‍ച്ചാ മാന്ദ്യത്തിലേക്കു വീണത്. ഓട്ടോമൊബൈല്‍ വ്യവസായം വലിയ പ്രതിസന്ധിയിലാണ്. എല്ലാ തരം വാഹനങ്ങളുടെയും വില്‍പ്പന ഇടിഞ്ഞു. മാരുതി സുസുക്കി, ടാറ്റാ മോട്ടോര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ലൈലന്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉല്‍പാദനം കുറച്ചു. ഇതിന്റെ ഫലമായി 3.5 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അനുബന്ധ മേഖലകളും വലിയ പ്രതിസന്ധിയിലാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയും പ്രതിസന്ധിയിലാണ്. പണി പൂര്‍ത്തീകരിച്ച് വില്‍പ്പനക്കുവച്ച നാലു ലക്ഷം ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ ആളെ കിട്ടുന്നില്ല. ബിസ്‌കറ്റ് വില്‍പ്പന കുറഞ്ഞതിനാല്‍ പാര്‍ലെ, ബ്രിട്ടാണിയ കമ്പനികള്‍ ഉല്‍പാദനം കുറച്ചു. അടിയുടുപ്പുകളുടെ വില്‍പ്പനയും കുറഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ കഴിവു തകര്‍ത്താണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണം. കാര്‍ഷിക മേഖലയില്‍ ഉല്‍പന്ന വിലയിടിവ് കാരണം കൃഷി തകര്‍ന്നു.
കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. അവര്‍ വന്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്. തൊഴിലെടുക്കുന്നവരില്‍ ഭൂരിപക്ഷവും അസംഘിടിത മേഖലയിലാണ്. അവരുടെ കൂലി ഉയരുന്നില്ല എന്നു മാത്രമല്ല കുറയുകയും ചെയ്യുന്നു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. കോര്‍പറേറ്റ് നികുതി ഇളവിലൂടെ 1.45 ലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകളുടെ കൈകളിലേക്ക് നല്‍കിയത്.
2019 ഏപ്രില്‍ ഒന്നു മുതല്‍ ബാധകമാകുന്ന നികുതിയിളവ് സര്‍ക്കാര്‍ വരുമാനത്തില്‍ 1.45 ലക്ഷം കോടിയുടെ കുറവ് വരുത്തും. റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി മേഖലകള്‍ക്ക് നല്‍കിയ 70,000 കോടി രൂപയുടെ ഇളവിനു പുറമേയാണിത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ പിടിച്ചെടുക്കുമ്പോള്‍ തന്നെ, സര്‍ക്കാരിന് കോര്‍പറേറ്റുകളെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഇതു കൊണ്ട് എങ്ങനെ സാമ്പത്തിക മാന്ദ്യം തീരും.
കമ്പോളത്തിലെ മാന്ദ്യത്തിന് മാറ്റം വരണമെങ്കില്‍ ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണ വില സര്‍ക്കാര്‍ ഉയര്‍ത്തണം. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തണം. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുകയും കൂലി വര്‍ധിപ്പിക്കുകയും ചെയ്യണം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തണം. ഇതൊന്നും ചെയ്യാതെ കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയാല്‍ എങ്ങനെയാണ് കമ്പോള മാന്ദ്യം പരിഹൃതമാവുക.
സര്‍ക്കാര്‍ പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിന് വേഗത കൂട്ടി. അധികാരത്തില്‍ വന്ന് നൂറു ദിവസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ ഉല്‍പാദന ശാലകള്‍, ആയുധ നിര്‍മാണ ഫാക്ടറികള്‍, എയര്‍ ഇന്ത്യ, സേലം സ്റ്റീല്‍ കമ്പനി, വെള്ളൂര്‍ ന്യൂസ്പ്രിന്റ്, ഹിന്ദുസ്ഥാന്‍ തുടങ്ങിയവ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. കല്‍ക്കരി മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ ഓഹരി വില്‍ക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരേ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുന്നുണ്ട്. സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന ബി.എം.എസ് പോലും പ്രതിഷേധിക്കുന്നു. ദേശീയ ട്രേഡ് യൂനിയനുകള്‍ ഭാവി പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ സെപ്റ്റംബര്‍ 30ന് ഡല്‍ഹിയില്‍ സമ്മേളിക്കും.
മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ ഉയര്‍ന്നുവരുന്ന ജനരോഷത്തെ വഴിതിരിച്ചു വിടാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനുമാണ് വര്‍ഗീയത ഉപയോഗിക്കുന്നത്. കശ്മിര്‍ പ്രശ്‌നവും ഭാഷാ പ്രശ്‌നവുമെല്ലാം ഈ ലക്ഷ്യം വച്ചാണ് കുത്തിപ്പൊക്കിയത്. പൗരത്വ ബില്‍, മുത്വലാഖ് നിരോധന ബില്‍, യു.എ.പി.എ ഭേദഗതി ബില്‍ മുതലായവ ധൃതിപിടിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇത്തരം വിവാദ ബില്ലുകള്‍ കൊണ്ടുവന്നത് ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണ്.
രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി, ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ വെല്ലുവിളിയെ നേരിടുന്നതില്‍ ചാഞ്ചാടുകയാണ്. വീട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പാര്‍ലമെന്റില്‍ ഇടതുപക്ഷവും ഡി.എം.കെയും ഒഴികെയുള്ള കക്ഷികള്‍ പലതട്ടിലാണ്.
പലരെയും മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു. ചിദംബരത്തിന് നേരെയെടുത്ത നടപടികള്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമാണ്. കര്‍ണാടകയിലെ ശക്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും മറ്റുള്ളവരെ ഭയപ്പെടുത്താനാണ്. മിക്ക പാര്‍ട്ടി നേതാക്കളും ഇപ്പോള്‍ അങ്കലാപ്പിലാണ്.
ഈ അവസരം ഉപയോഗിച്ച് ഭരണഘടനാ വ്യവസ്ഥകള്‍ പോലും ലംഘിച്ച്, പാര്‍ലമെന്ററി ചട്ടങ്ങള്‍ പാലിക്കാതെയും ധൃതിപിടിച്ച് പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. അടുത്തത് ഒരു പക്ഷെ, ഏകസിവില്‍കോഡും പൗരത്വ ബില്ലുമാകും. രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് സംഘ്പരിവാര്‍ കാത്തിരിക്കുന്ന വിധി, സുപ്രിംകോടതിയില്‍ നിന്നുണ്ടാകും. സവര്‍ക്കര്‍ ഉയര്‍ത്തിയ 'ഹിന്ദുത്വ' എന്ന ആശയത്തിലധിഷ്ടിതമായ, സംഘ്പരിവാറിന്റെ സ്വപ്നം 'ഹിന്ദുരാഷ്ട്രം' പൂവണിയാന്‍ അവര്‍ കാത്തിരിക്കുന്നു.
ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍, സര്‍ക്കാരിന്റെ അപദാനങ്ങള്‍ പാടുകയാണ്. ഹോങ്കോങ്ങിലെ ജനാധിപത്യ ധ്വംസനത്തെ കുറിച്ച് ദീര്‍ഘമായ വാര്‍ത്തകളെഴുതുന്നവര്‍, കശ്മിരിലെ പതിനായിരക്കണക്കിന് ജനങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നതും വീട്ടുതടങ്കലിലാക്കിയതും വാര്‍ത്തയാക്കുന്നില്ല. മോദി ഭരണം കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന പ്രത്യുപകാരമാണിത്. 1975-1977ലെ അടിയന്തരാവസ്ഥ കാലത്ത് പോലും കാണാത്ത ദാസ്യമനോഭാവം. സര്‍ക്കാരിനെ എതിര്‍ക്കുന്ന, ചെറുകിട മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിക്കുന്നു. എന്‍.ഡി.ടി.വിയെ പൂട്ടിക്കാനുള്ള ശ്രമത്തിലാണ്. പത്രക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ചെറുകിട പത്രങ്ങളെ തകര്‍ക്കാനാണ്.
ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് എല്ലാ മത ജാതികളിലും പെട്ട ജനങ്ങളെ ഒന്നിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്.
മതവിശ്വാസിയും മറ്റുള്ളവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നില്‍ക്കണം. ഏതെങ്കിലും വിഭാഗം, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ വേറിട്ടുനില്‍ക്കുന്നത് അവര്‍ക്ക് തന്നെ ആപത്താണ്. സലഫിസം, ഐ.എസ് പോലുള്ള മാര്‍ഗങ്ങളും ആപല്‍ക്കരമാണ്. ഇന്ത്യന്‍ ജനതയുടെ ഐക്യം, ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ പോലെ ഉയര്‍ത്തിക്കൊണ്ടുവന്നാലെ, സംഘ്പരിവാര്‍ വെല്ലുവിളിയെ നേരിടാനാവൂ. സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നത് ഇതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago