ഇനിയും പരിശീലനം തുടങ്ങാതെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം
സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ രണ്ടു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകാതെ ജില്ലയിലെ ഏക മൃഗസംരക്ഷ പരിശീലനം കേന്ദ്രം.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് കാരണം കേന്ദ്രത്തില്‍ ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ക്ഷീരകര്‍ഷകര്‍ക്കും മൃഗസംരക്ഷണ മേഖലയിലുള്ളവര്‍ക്കും പുതുതായി നിയമനം ലഭിക്കുന്ന ലൈവ് സ്‌റ്റോക്ക് ഇന്‍സ്പക്ടര്‍മാക്കുമാണ് ഇവിടെ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതുവരെ പരിശീലനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് ഡയറക്ടറടക്കം എട്ടു ജീവനക്കാരാണ് വേണ്ടത്. മൃഗസംരക്ഷണ ക്ഷേമ വകുപ്പിന്റ കീഴില്‍ 2016 ജൂലൈയിലാണ് പരിശീലനം കേന്ദ്രം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സാമ്പത്തി പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരെ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ കൊണ്ടുവന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിലെ മന്ത്രിയുടെ വാക്ക്. എന്നാല്‍ 2018ല്‍ മാത്രമാണ് സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ച് ജീവനക്കാരെ നിയമിക്കാന്‍ ആരംഭിച്ചത്.
എട്ടു ജീവനക്കാര്‍ വേണ്ടിടത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍, ഒരു വെറ്ററിനറി സര്‍ജനജന്‍, രണ്ട് എല്‍.ഐ, ഒരു ക്ലാര്‍ക്കിനെയും മാത്രമാണ് നിയമിച്ചിരിക്കുന്നത്.
ഡാറ്റാ എന്ററി ഓപ്പറേറ്റര്‍, പ്യൂണ്‍ എന്നിവരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരുടെ നിയമനം പൂര്‍ണതയില്‍ എത്താതാണ് പരിശീലനം ആരംഭിക്കാന്‍ വൈകുന്നത്. ഇതിനെതിരെ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കൂടാതെ കേന്ദ്രത്തിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും എത്താത്തതും ഓഫിസ് ഉപയോഗത്തിനുള്ള ഫോണ്‍, കംപ്യൂട്ടര്‍ മറ്റുഅനുബന്ധ സാമഗ്രികള്‍ എത്താത്തതും കേന്ദ്രത്തിന്റെ പ്രവര്‍ത്തം തുടങ്ങാന്‍ വൈകാന്‍ കാരണമാകുന്നുണ്ട്.65 ലക്ഷം രൂപ മുടക്കിയാണ് പരിശീലന കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മിച്ചത്. ഇതില്‍ അമ്പതുപേര്‍ക്ക് ഒരുമിച്ച് പരിശീലനം നടത്താന്‍ സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, രണ്ട് ഹാള്‍, ഒഫിസ് റൂം, അസിസ്റ്റന്റ് ഡയറക്ടര്‍ക്കുള്ള ഓഫിസ് റൂം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്രത്തിലേക്കുള്ള വെള്ളത്തിനുള്ള കിണര്‍, പരിശീകര്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റല്‍ എന്നിവയും നിര്‍മിക്കാനുണ്ട്.
അതേ സമയം ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളുവെന്നും പരിശീലനം ഈ മാസം രണ്ടാംവാരത്തോടെ ആരംഭിക്കുമെന്നും കേന്ദ്രത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."