പുളിക്കല്‍ ജ്വല്ലറിക്കവര്‍ച്ച: തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം
കൊണ്ടോട്ടി: പുളിക്കല്‍ അങ്ങാടിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 25 പവന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം. പുളിക്കല്‍ ചേവായൂര്‍ റോഡിനടത്തുള്ള എസ്.എം ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. പ്രതികള്‍ക്ക് തമിഴ്നാട്ടുകാരുമായി ബന്ധമുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലിസ് ചിലരെ നിരീക്ഷിച്ചുവരികയാണ്.
കടയുടെ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ പതിയുന്ന ഡി.വി.ആര് അടക്കം തോട്ടില്‍ ഉപേക്ഷിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. വെളളം നനഞ്ഞ ഡി.വി.ആറില്‍നിന്നും ദൃശ്യം കണ്ടത്താനുള്ള ശ്രമവും പൊലിസ് നടത്തുന്നുണ്ട്. പുളിക്കല്‍ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയന് മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ജ്വല്ലറി.
കടയുടെ പിറക് ഭാഗത്തെ ചുമര് തുരന്ന് കല്ലുകള്‍ അടര്‍ത്തിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ ഗംഗാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. 15 വര്‍ഷം മുന്‍പ് ഇതെ കടയില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കേസില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുന്‍പ് മോഷണം നടന്നിരുന്നു.ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."