രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാം, ഭക്ഷണം കഴിച്ചുകൊണ്ട്
നമ്മുടെ ചുറ്റുപാടും മലിനികരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വാഹനങ്ങളുടെ പൊടി, മാലിന്യങ്ങള്‍, പുക തുടങ്ങിയ പല കാരണങ്ങളും മൂലമാണ് ഇത് സംഭവിക്കുന്നത് ഇതു മൂലം പല രോഗങ്ങളും നമ്മെ ബാധിക്കുന്നു.ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തിയുടെ കുറവാണ്.
എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതു വഴി നമുക്ക് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാവുന്നതേയുള്ളൂ അവ ഏതൊക്കെ എന്ന് നോക്കാം
ഓട്‌സ്
ബീറ്റാഗ്ലുക്കോണ്‍ കലവറയാണ് ഓട്‌സും ബാര്‍ലിയും. ഈ ആഹാര പദാര്‍ത്ഥങ്ങള്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം നമ്മുടെ ശരീരത്തില്‍ വേഗത്തിലാക്കുന്നതിനും ഓട്‌സും ബാര്‍ലിയും സഹായിക്കുന്നു.
ഓട്‌സ് ധാരാളം കഴിക്കുന്നതുമൂലം വണ്ണംവയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല ഒരാഴ്ചയില്‍ കഴിയുന്നതും 3,4 ദിവസമെങ്കിലും ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക.
വെളുത്തുള്ളി
അണുബാധയും ബാക്ടീരിയയും ചെറുക്കുന്നതിനുളള കഴിവ് വെളുത്തുള്ളിക്കുണ്ട്. കൂടാതെ ആമാശയം, കുടല്‍ എന്നിവയ്ക്കുണ്ടാകുന്ന കാന്‍സര്‍ തടയുന്നതിന് വെളുത്തുള്ളി സഹായിക്കുന്നു. സ്ഥിരമായി വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക് ജലദോഷം ബാധിക്കില്ല.
മത്സ്യം
മത്സ്യത്തില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു ഇത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. കരള്‍ രോഗങ്ങളെ ചെറുക്കുന്നതിനും രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വൈറല്‍ പനി തടയുന്നതിനും മത്സ്യ വിഭവങ്ങള്‍ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് കഴിയുന്നു.
ചിക്കന്‍ സൂപ്പ് കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ ധാരാളം ചിക്കന്‍ വിഭവങ്ങളും മത്സ്യ വിഭവങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
തൈര്
തൈര് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ വളര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ അന്നനാളത്തെയും കുടലിനെയും അണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നു.
ഗ്രീന്‍ ടീ
കട്ടന്‍ ചായയില്‍ നിന്നും പാല്‍ ചായയില്‍ നിന്നും ഇന്നു നാം ഗ്രീന്‍ ടീയിലേക്ക് മാറിയിരിക്കുന്നു. ഗ്രീന്‍ ടീ ഔഷധങ്ങളുടെ കലവറയാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് വൈറല്‍ പ്രതിരോധ ശക്തി 10 ശതമാനം വര്‍ദ്ധിപ്പിക്കുന്നു.
നമ്മുടെ ശരീരത്തെ രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കുന്ന ശ്വേതരക്താണുക്കളുടെ ഉല്‍പാദനത്തിനാവശ്യമായ സിങ്ക് ബീഫില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ ധാന്യങ്ങളും പാലും ഉപയോഗിക്കുന്നതും നമ്മുടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കുന്നതിന് സഹായിക്കുന്നു.
പെരും ജീരകം, ഇഞ്ചി, മഞ്ഞള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."