ടാഗോര്‍ വിദ്യാനികേതനു നേരെ അക്രമപരമ്പര
തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമ പരമ്പര.
രണ്ടാഴ്ച്ചക്കിടെ മൂന്നുതവണ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ക്ലാസ്റൂമിലെ മേശ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. സ്കൂളിലെ വി.എച്ച്.എസ്.സി ബ്ലോക്കിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി അക്രമം നടന്നു വരുന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ന്നത് ആദ്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലിസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് വീണ്ടും അക്രമം നടന്നത്. അക്രമം നടന്ന ദിവസങ്ങളിലും അല്ലാതെയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും കണ്ടെത്താറുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ സ്കൂള്‍ വളപ്പ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ താവളമാക്കുന്നതായും സംശയിക്കുന്നു. അവസാനമായി ശനിയാഴ്ച രാത്രിയിലാണ് അക്രമം നടന്നതെന്നു സംശയമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ടെസ്റ്റര്‍ ഉപയോഗിച്ച് മേശക്ക് തീയിടുകയും പ്രൊജക്റ്ററിന്റെ കേബിളുകള്‍ മുറിച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ തുടരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലാണെന്നും സ്കൂളില്സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നും പ്രധാനാധ്യാപകന് തോമസ് ഐസക് ആവശ്യപ്പെട്ടു. പ്രധാന അധ്യാപകന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്കൂളിലെത്തി അന്വേഷണമാരംഭിച്ചു. പുറത്തു നിന്നുള്ള സംഘം സ്കൂളിലെത്തി മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഹെഡ്മാസ്റ്റര് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. ചുറ്റുമതില്‍ തകര്‍ത്താണ് ഇവര്‍ അകത്തുകടക്കുന്നത്. തകര്ത്തഭാഗം കെട്ടിയാലും വീണ്ടും തകര്‍ക്കുന്നതും പതിവാണെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."