വൃത്തിഹീനം; സിനിമാ തിയറ്റര്‍ പഞ്ചായത്ത് അടപ്പിച്ചു
വാടാനപ്പള്ളി: അര നൂറ്റാണ്ടിലേറെക്കാലം അഭ്രപാളികളില്‍ വിനോദ വിസ്മയങ്ങള്‍ വിരിയിച്ച തീരദേശത്തെ ഒരു സിനിമാ കൊട്ടകയുടെ വാതിലുകള്‍ക്ക് ഇന്നലെ പഞ്ചായത്ത് താഴിട്ടു. വാടാനപ്പള്ളി ജവഹര്‍ തിയറ്ററാണു അടപ്പിച്ചത്.
മാലിന്യ പ്രശ്‌നവും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടിയാണു തിയറ്ററിനു താഴിട്ടത്. അയല്‍ വാസിയുടെ പറമ്പിലേക്ക് മാലിന്യം ഒഴുക്കുന്നു, തിയറ്ററിലെ ബാത് റൂം വൃത്തിഹീനമായി ആരെയും ശ്വാസം മുട്ടിക്കുന്ന നിലയിലാണ്.
തിയറ്റര്‍ കെട്ടിടത്തിന്റെ ചുമര്‍ വിള്ളല്‍ വീണു തകര്‍ച്ചയിലാണെന്നും പഞ്ചായത്ത് നല്‍കിയ നോട്ടിസില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തിയറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടിസ് നല്‍കുകയായിരുന്നു.ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം പി.ഡബ്ല്യു.ഡിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി പറഞ്ഞു.
ഇതോടെ വാടാനപ്പള്ളിയില്‍ രണ്ടാമത്തെ തിയറ്ററാണു പ്രവര്‍ത്തിക്കാതാവുന്നത്. അഞ്ച് വര്‍ഷം മുമ്പ് ചിലങ്ക തിയറ്റര്‍ ഉടമ മാറിയതിനെയും തിയറ്റര്‍ ലാഭകരമല്ലായെന്ന കാരണവും പറഞ്ഞ് പൊളിച്ചു മാറ്റിയിരുന്നു. ഇനി ഒരു സിനിമാ തിയറ്ററാണു വാടാനപ്പള്ളിയില്‍ അവശേഷിക്കുന്നത്.സമീപ പഞ്ചായത്തായ തളിക്കുളത്തെ 70എം.എം തിയറ്റര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ഏങ്ങണ്ടിയൂരിലെ തിയറ്ററും അടച്ചുപൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."