മുഅല്ലിം ദഅ്‌വാ കോഴ്‌സ്; പ്രവേശന പരീക്ഷ നാളെ
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സമസ്ത ദഅ്‌വാ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ 10 ന് നടക്കും. നിലമ്പൂര്‍, മഞ്ചേരി, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിലമ്പൂര്‍ മര്‍കസിലും മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, മങ്കട മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലും കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേങ്ങര കുറ്റാളൂര്‍ ബദ്‌രിയ്യാ ശരീഅത്ത് കോളജിലും പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എടക്കുളം ഖിദ്മത്തിലും പ്രവേശന പരീക്ഷ നടക്കും.
എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് പ്ലസ്ടു കോഴ്‌സിനൊപ്പം മുഅല്ലിം കോഴ്‌സിലേക്കാണ് അഡ്മിഷന്‍ നല്‍കുന്നത്.
മത പഠനത്തോടൊപ്പം പ്രബോധകര്‍ക്ക് ആവശ്യമായ ട്രൈനിങുകള്‍, അറബിക്-ഇംഗ്ലീഷ്-ഉറുദു ഭാഷ പഠനവും കോഴ്‌സില്‍ ഉള്‍കൊള്ളുന്നു.
തുടര്‍ന്ന് നാല് വര്‍ഷ മത ഭൗതിക പഠനത്തോടെ ഡിഗ്രിയും മുഖ്തസ്വര്‍ ബിരുദവും നേടി ദ്വിവര്‍ഷ മുതവ്വല്‍ (ഫാളില്‍) കോഴ്‌സില്‍ പ്രവേശനത്തിന് യോഗ്യനാക്കുന്നു. നിലവില്‍ അപേക്ഷക്കാത്തവര്‍ക്ക് സ്‌പോട്ട് റജിസ്‌ട്രേഷന്‍ സൗകര്യം പ്രവേശന പരീക്ഷാ സെന്ററുകളിലുണ്ടായിരുക്കും.
വിദ്യാര്‍ഥികള്‍ കാലത്ത് 10 ന്് മുന്‍പായി പ്രസ്തുത പരീക്ഷ സെന്ററുകളിലെത്തണമെന്ന് ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."