HOME
DETAILS

മട്ടുപ്പാവ് കൃഷിയില്‍ വിജയം കൊയ്ത് ഇബ്‌റാഹീം

  
backup
June 17 2017 | 19:06 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf

പുത്തന്‍ചിറ: കേരളത്തിലെ നാടന്‍ പച്ചക്കറിയിനങ്ങള്‍ മട്ടുപ്പാവില്‍ കൃഷി ചെയ്ത് വിജയം കൊയ്ത് താനത്ത്പറമ്പില്‍ ഇബ്‌റാഹീം ശ്രദ്ധേയനാകുന്നു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ അരീക്കത്തോട് പ്രദേശത്താണ് ഇബ്‌റാഹീം വീടിന്റെ ടെറസിന് മുകളില്‍ കൃഷി നടത്തുന്നത് .
മുരിങ്ങ,പയര്‍,വെണ്ട,വഴുതന കുമ്പളം ,കരിമ്പ്,മത്തന്‍ എന്നിവയും തക്കാളി, പച്ചമുളക്, വിവിധയിനം ചീര, വാഴ തുടങ്ങിയവയാണ് വീടിന്റെ ടെറസില്‍ കൃഷി ചെയ്തിരിക്കുന്നത്. തികച്ചും ജൈവ കൃഷിരീതിയാണ് ഷാജു അവലംബിക്കുന്നത്.
വീട്ടില്‍ സ്ഥാപിച്ച രണ്ട് ജൈവ വള നിര്‍മാണ യൂനിറ്റുകളിലാണ് ആവശ്യമായ ജൈവ വളം നിര്‍മിക്കുന്നത്. വീട്ടാവശ്യത്തിന് വാങ്ങുന്ന പച്ചക്കറിയുടേയും മറ്റും അവശിഷ്ടങ്ങള്‍ ജൈവ വളം നിര്‍മാണ യൂനിറ്റില്‍ നിക്ഷേപിച്ചാണ് വളം നിര്‍മിക്കുന്നത്.
അതിനാല്‍ കൃഷി ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്നാണ് ഇബ്‌റാഹീം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത് . ചീരയും തക്കാളിയുമൊഴികെ മറ്റുള്ളവയുടെ വിളവെടുപ്പ് ആകുന്നേയുള്ളൂ. ഇത്തവണയും നല്ല വിളവാണ് ഇബ്രാഹീം കണക്ക് കൂട്ടുന്നത്. വിത്തുകള്‍ വി.എഫ്.പി.സി.കെയാണ് ലഭ്യമാക്കുന്നത്. ടെറസില്‍ ഷീറ്റ് വിരിച്ച് അഗ്രോ ബാഗിലും ഉപയോഗശൂന്യമായ ടയറിലും മണ്ണ് നിറച്ചാണ് കൃഷി ചെയ്യുന്നത്. ഇത്തവണത്തെ കൃഷിക്ക് ആകെ ചിലവായത് 1500 ഓളം രൂപയാണ്.
വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം തന്നെ മട്ടുപ്പാവില്‍ കൃഷി ചെയ്തുണ്ടാക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണിപ്പോള്‍ ഇബ്‌റാഹീമിനുള്ളത്. ടയര്‍ ബിസിനസ് നടത്തുന്ന ഇബ്‌റാഹീം ഒഴിവ് ദിവസങ്ങളിലാണ് കൃഷിയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
മറ്റ് ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും വേനല്‍ കാലത്ത് കൃഷി നനക്കാന്‍ സമയം കണ്ടെത്തും. വീട്ടില്‍ ജൈവരീതിയില്‍ നടത്തുന്ന കൃഷിയില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറി വിഷമുക്തമാണെന്ന പ്രത്യേകതയും ഉണ്ട്. കൃഷി നടത്താന്‍ സ്വന്തമായി സ്ഥലമില്ലാത്തതിനാലാണ് ടെറസിന് മുകളില്‍ കൃഷി നടത്താന്‍ തീരുമാനിച്ചത്. ഭാര്യ സുഹറയും ഇബ്‌റാഹീമിന്റെ സഹായത്തിനായുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago